വെള്ളിമലയുടെ ദുരൂഹതകളുമായി" കൂടോത്രം " ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . " കൂടോത്രം"ഫെബ്രുവരി 13ന് റിലീസ് ചെയ്യും .




വെള്ളിമലയുടെ ദുരൂഹതകളുമായി" കൂടോത്രം " ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . " കൂടോത്രം"ഫെബ്രുവരി 13ന് റിലീസ് ചെയ്യും .


വെള്ളിമല എന്ന മലയോരഗ്രാമത്തിൻ്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളുമൊക്കെ കോർത്തിണ ക്കിയ കൂടോത്രം എന്ന സിനിമയുടെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു.


https://youtu.be/TZXKHGmjGvg?si=gi2uzrvthFNgPAvx


പ്രശസ്തനടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി 13ന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ട്രയിലർ പുറത്തുവിട്ടത്.


കൊച്ചി ലുലുമാളിൽ ചലച്ചിത്ര പ്രവർത്തകരും, അഭിനേതാക്കളും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശനവും , മ്യൂസിക്ക് ലോഞ്ചും നടന്നത്.


ട്രയിലറിലെ ചില പ്രസക്ത ഭാഗങ്ങളിലേക്കു നോക്കാം :

ഞാനെന്തായാലും ഈ ഭൂത, പ്രേത, പിശാചുക്കളെയൊന്നും കാണുന്നില്ലല്ലോ?

വാവച്ചൻ എന്ന കഥാപാത്രത്തിൻ്റെ വാക്കുകളാണ്.

ആ മലയിപ്പോ ഒരു തലവേദനക്കേസ്സാണല്ലോ?


പണം കായ്ക്കുന്ന മരമാ.. വെള്ളിമല....


ആ മല നമ്മളെ നശിപ്പിക്കും...


ദൈവത്തെയാണ് പേടിക്കേണ്ടത് പിശാചിനെയല്ലാ...


എല്ലാം വാരിക്കെട്ടി ഈ മലയിറങ്ങി ഓടും. " 


ട്രയിലറിൽ കേൾക്കുന്നതാണ് മേൽപ്പറഞ്ഞതൊക്കെ... ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന പല സംഭവങ്ങളും ഈ ട്രയിലറിലൂടെ വ്യക്തമാകുന്നതാണ്.


ഫന്റാസിയും, ഹൊററും, ചിരിയും ചിന്തയുമെല്ലാം കോർത്തിണക്കിയുള്ള ഒരു ക്ലീൻ എൻ്റെർടൈനറായി അവതരിപ്പി ക്കുവാൻ ബൈജു എഴുപുന്ന ഏറെ ശ്രമിച്ചിരിക്കുന്നു.പരസ്പര സ്നേഹവും വിശ്വാസവും നിലനിൽക്കുന്ന  അധ്വാനി കളായ മനുഷ്യർ ജീവിക്കുന്ന വെള്ളിമല ഗ്രാമത്തിൽ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെ യുണ്ടാക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


സാൻജോ പ്രൊഡക്ഷൻസ്  ഈ ചിത്രം നിർമ്മിക്കുന്നു.കോ - പ്രൊഡ്യൂസർ - റെജി ജോർജ് കൊന്നത്തറയിൽ. ബൈജു എഴുപുന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡിനോ പൗലോസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) ശ്രീനാഥ്കേത്തി ( ആനിമൽ, ലക്കി ഭാസ്ക്കർ ഫെയിം) സലിംകുമാർ ,ജോയ് മാത്യു, സായ് കുമാർ, ശ്രീജിത്ത് രവി, സുധിക്കോപ്പ, ജോജി ജോൺ, കോട്ടയം രമേഷ്, സുനിൽ സുഗത, പ്രമോദ് വെളിയനാട്. സ്ഫടികം സണ്ണി, ബിനു തൃക്കാക്കര ഫുക്രു,ജോബിൻ ദാസ്, സിദ്ധാർത്ഥ് . പാലിയം ഷാജി, കെവിൻ, റേച്ചൽ ഡേവിഡ് ( ഇരുപത്തിഒന്നാം നൂറ്റാണ്ട് ഫെയിം) ദിയാ , ദിവ്യാ , അംബികാ ബിജു, അക്‌സബിജു,മനോഹരിജോയ്,. ഷൈനിസാറ, വീണാനായർ,അംബികാ നമ്പ്യാർ, ചിത്രാ നായർ, ലക്ഷ്മിശ്രീ, സിജി കെ നായർ എന്നിവരും പ്രധാന വേഷങ്ങളി ലെത്തുന്നു.


രചന - സന്തോഷ് ഇടുക്കി,ഗാനങ്ങൾ - ബി.കെ. ഹരിനാരായണൻ, സംഗീതം. ഗോപി സുന്ദർ,ഛായാഗ്രഹണം.. ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ,എഡിറ്റിംഗ് - ഗ്രേ സൺ, കലാസംവിധാനം. ഹംസ വള്ളിത്തോട്കോസ്റ്റ്യൂം ഡിസൈൻ - റോസ് റെജിസ്  , മേക്കപ്പ് -ജയൻ പൂങ്കുളം,സ്റ്റിൽസ് നൗഷാദ് കണ്ണൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ നിഖിൽ കെ. തോമസ്, അസോസ്സിയേറ്റ് ഡയറക്ടേർസ് - മിഥുൻ കൃഷ്ണ, വിവേക് വേലായുധൻ ഫിനാൻസ് കൺട്രോളർ - ഷിബു സോൺ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ


വാഴൂർ ജോസ്.

( പി.ആർ.ഓ )

No comments:

Powered by Blogger.