ബ്രഹ്മാണ്ഡ ദൃശ്യവിരുന്നൊരുക്കി " The RAJASAAB " .
Movie :
THE RAJASAAB
Director:
Maruthi Dasari
Genre :
Fantasy Horror Comedy film
Platform :
Theatre .
Language :
Telugu Film dubbed in Malayalam.
Duration. :
186 Minutes.
Direction : 3 / 5
Performance. : 3/ 5
Cinematography : 3 / 5
Editing : 3 / 5
Music & BG : 4 / 5
Rating : 16 /30.
✍️
Saleem P. Chacko.
CpK DesK.
പ്രഭാസിനെ കേന്ദ്ര കഥാപാത്രമായ ഹൊറർ എൻറർടെയ്നറായ " ദി രാജാസാബ് " ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ്പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത് . ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കു ന്നത് മാരുതിയാണ് .
ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളും മൊക്കെ റിബൽ സ്റ്റാർ പ്രഭാസിൻ്റെ പാൻ ഇന്ത്യൻ ഹൊറർ ഫാൻ്റസി ത്രില്ലറാണിത് .
സഞ്ജയ് ദത്ത് , ബോമൻ ഇറാനി , മാളവിക മോഹൻ , നിധി അഗർവാൾ , റിദ്ധി കുമാർ , സറീന വഹാബ് , സമുദ്രകനി , വെണ്ണല കിഷോർ , ബ്രഹ്മാനന്ദം , വി. ടി.വി ഗണേഷ് ,സത്യ , പ്രഭാസ് ശ്രീനു , യോഗി ബാബു, സ്പതഗിരി , സുപ്രീത് റെഡ്ഡി , വര ലക്ഷമി ശരത്കുമാർ , ജിഷു സെൻഗുപ്ത എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
പിപ്പിൾ മീഡിയാ ഫാക്ടറി ബാനറിലുള്ള റൊമാൻ്റിക് കോമഡി ഹോറർ ചിത്രമാണിത് .ടി.ജി വിശ്വപ്രസാദ് , വിവേക് ക്യച്ചി ബോട്‌ല, ഇഷാൻ സക്സേന എന്നിവരാണ് നിർമ്മാണം . കാർത്തിക് പളനി ഛായാഗ്രഹണവും , കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും , തമൻ എസ്. സംഗീതവും , രാമ ജോഗയ്യ ശാസ്ത്രി , കൃഷ്ണ കാന്ത് എന്നിവർ ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നു. സഞ്ജിത് ഹെഗ്‌ഡെ , ബ്ലെസ് വിശാൽ മിത്ര , തമൻ എസ് , ശ്രുതി രഞ്ജനി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ബി 4 യു മോഷൻ പിക്ചേഴ്സ് , എ .എ ഫിലിംസ് എന്നിവരാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. 450 കോടി മുതൽമുടക്കുള്ള ചിത്രമാണിത് . ശ്രീ ഗോകുലം മൂവിസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിപ്രദർശനത്തിനെത്തിയിരിക്കുന്നത് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ചേർന്ന സിനിമയാണിത് . സീരിയസ് സിനിമകളിൽ നിന്ന് കോമഡിയിലേക്ക് വരുമ്പോൾ പ്രഭാസിന് തിളങ്ങാനായിട്ടു ണ്ടെന്നും, മികച്ച വിഷ്വൽ ട്രീറ്റ് ആണ് ഈ സിനിമ .

No comments: