പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ വിഭാഗത്തിൽ റ്റ്വിങ്കിൾ ജോബി നായികയായി അഭിനയിച്ച" A PREGNANT WIDOW" പ്രദർശിപ്പിക്കും.
പൂനെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമ വിഭാഗത്തിൽ റ്റ്വിങ്കിൾ ജോബി നായികയായി അഭിനയിച്ച" A PREGNANT WIDOW" പ്രദർശിപ്പിക്കും.
ജനുവരി 15 മുതൽ 22 വരെയാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത് .
റ്റ്വിങ്കിൾ ജോബി നായിക ആയിട്ട് എത്തുന്ന , എ പ്രെഗ്നന്റ് വിഡോ എന്ന സിനിമയിൽ,ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നു.ഉണ്ണി കെ ആർ സംവിധാനം ചെയ്ത - A Pregnant Widow- യ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരി യാണ് തിരക്കഥയും സംഭാഷണവു മൊരുക്കിയത്.ഛായാഗ്രഹണം- സാംലാൽ പി തോമസ്.
കൽക്കത്താ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മധ്യ പ്രദേശിൽ വെച്ച് നടക്കുന്ന വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, രാജസ്ഥാനിൽ വെച്ച് നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും - A PREGNANT WIDOW തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

No comments: