നാദിർഷായുടെ ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റെർടെയ്നറാണ് "Mag🍄c Mashrooms 🍄".
Movie :
MAG🍄C MUSHROOMS 🍄
Director:
Nadirshah
Genre :
Fun Family Entertainer .
Platform :
Theatre .
Language :
Malayalam
Duration. :
2 Hours 17 Minutes.
Direction : 4 / 5
Performance. : 3.5 / 5
Cinematography : 4 / 5
Script. : 3.5 / 5
Editing : 4 / 5
Music & BGM : 4 / 5
Rating : : 23 /30.
✍️
Saleem P. Chacko.
CpK DesK.
നാദിർഷാ സംവിധാനം ചെയ്ത ചിത്രമാണ് " MAG🍄C MUSHROOMS 🍄".രസകരമായ ഫൺ ഫാമിലി ഫീൽ ഗുഡ് എൻ്റെർടെയ്നറാണ് ഈ സിനിമ .
ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമപശ്ചാത്തല ത്തില്‍ ഒരുങ്ങിയ മനോഹരമായ സിനിമ യാണ് മാജിക് മഷ്റൂംസ്. നാട്ടിന്‍പുറത്തിന്‍റെ നന്മയും നിഷ്ക്കളങ്കതയുമൊക്കെ ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ഓരോ മലയാളിയെയും വൈകാരികമായി തൊട്ടുണര്‍ത്തുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. ഗ്രാമഭംഗി യിലൂടെ ചിത്രീകരിക്കുന്ന സിനിമ രസകര മായ തമാശയിലൂടെ പ്രേക്ഷകരെ പൊട്ടിച്ചി രിപ്പിക്കുന്നു.
" കട്ടപ്പനയിലെ ഋത്വിക് റോഷൻ " എന്ന സിനിമയ്ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണ നെ വീണ്ടും നായകനാക്കിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് . അക്ഷര ഉദയകുമാറാണ് നായിക . അബിൻ ബിനോ , മീനാക്ഷി ദിനേശ് , പൂജ മോഹൻരാജ് , സിദ്ധാർത്ഥ് ഭരതൻ , ജാഫർ ഇടുക്കി , ഹരിശ്രീ അശോകൻ , അൽത്താഫ് സലിം, അജു വർഗ്ഗീസ് , ജോണി ആൻ്റണി , നിർമ്മാതാവ് അഷറഫ് പിലാക്കൽ , ബോബി കുര്യൻ, ശാന്തിവള ദിനേശ് ,ഷമീർ ഖാൻ , മാസ്റ്റർ സുഫിയാൻ , ആലീസ് , തിരക്കഥാകൃത്ത് ആകാശ്ദേവ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷ്റഫ് പിലാക്കൽ ഈ ചിത്രം നിർമ്മിച്ചിരി ക്കുന്നു . ആകാശ് ദേവ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. സുജിത്ത് വാസുദേവ് ഛായാഗ്രഹണവും , ജോൺകുട്ടി എഡിറ്റിംഗും , നാദിർഷ സംഗീതവും , ബി.കെ. ഹരിനാരായണൻ , സന്തോഷ് വർമ്മ രാജീവ് ആലുങ്കൽ , രാജീവ് ഗോവിന്ദൻ , യദുകൃഷ്ണ ൻ ആർ എന്നിവർ ഗാനരചനയും ഒരുക്കി . നാദിർഷായാണ് സംഗീതം നൽകിയിരി ക്കുന്നത് . മണികണ്ഠൻ അയ്യപ്പ പശ്ചാത്തല സംഗീതവും , സച്ചിൻ സുധാകരൻ സൗണ്ട് ഡിസൈനും , ബ്രിന്ദ ,ദിനേഷ് , ശ്രീജിത് ഡാൻസ് സിറ്റി എന്നിവർ കോറിയോ ഗ്രാഫിയും , പി.വി. ശങ്കർ മേക്കപ്പും പ്രൊജക്ട് ഡിസൈനർ രജീഷ് പത്താംകുളവും , ജിനു പി.കെ പ്രൊഡക്ഷൻ കൺട്രോളറുമാണ് .
തലോടി
മറയുവതെവിടെ .......
ഒന്നാനാംക്കുന്നിൻമേൽ ഒരുത്തി ......
ആരാണെ ആരാണെ......
തുടങ്ങിയ ഗാനങ്ങൾ ശങ്കർ മഹാദേവൻ , കെ.എസ്. ചിത്ര , ശ്രേയാ ഘോഷാൽ വിനീത് ശ്രീനിവാസൻ , ജാസി ഗിഫ്റ്റ് , രഞ്ജിനി ജോസ് , ഹനാൻ ഷാ , ഖദീജ നാദിർഷ എന്നിവരാണ് ആലപിച്ചിരിക്കുന്നത് . ഈ ഗാനങ്ങൾ സിനിമയുടെ മുഖ്യ ആകർഷണം തന്നെയാണ് . വിനീത് ശ്രീനിവാസനോടൊപ്പം നാദിർഷാ യുടെ മകൾ ഖദീജ നാദിർഷായും ചേർന്ന് പാടിയ " കുഞ്ഞാണ്ടുതുമ്പി...... " എന്ന ഗാനം മനോഹരമാണ് .
ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് . അമർ അക്ബർ അന്തോണി , കട്ടപ്പനയിലെ ഋതിക് റോഷൻ , മേരാ നാം ഷാജി , കേശു ഈ വീടിൻ്റെ നാഥൻ , ഈശോ , Once upon a time in കൊച്ചി എന്നി ചിത്രങ്ങൾക്ക് ശേഷമാണ് ഈ ചിത്രം നാദിർഷ സംവിധാനം ചെയ്തിരിക്കുന്നത് .
കുറച്ചു നാളുകൾക്ക് ശേഷമാണ് ഇത്തര ത്തിൽ തിയേറ്ററിൽ പോയി ചിരിച്ച് മനസ്സറി ഞ്ഞ് സന്തോഷമായിട്ട് പുറത്തിറങ്ങാൻ പറ്റുന്ന തരത്തിലുള്ള ഒരു സിനിമ വരുന്നത് എന്നാണ് എന്റെ ഒരുവിശ്വാസം. തീർച്ച യായിട്ടും കുടുംബ പ്രേക്ഷകർക്കും എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു ഹ്യൂമർ സിനിമയാണ് " മാജിക് മഷ്റൂംസ് 🍄" .
ജോൺകുട്ടിയുടെ എഡിറ്റിംഗ് നന്നായിട്ടുണ്ട്. കോമഡി രംഗങ്ങൾ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. വിഷ്ണു ഉണ്ണി കൃഷ്ണൻ ഉൾപ്പടെയുള്ള എല്ലാ താരങ്ങളും തങ്ങളുടെ വേഷങ്ങൾ ഫലപ്രദമായി അവതരിപ്പിച്ചു. നാദിർഷായുടെ സംവിധാന മികവ് ഗംഭീരമാണ് . രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയിരി ക്കുന്നു നാദിർഷാ . അക്ഷര ഉദയകുമാർ മലയാള സിനിമയുടെ പുത്തൻ വനിതാ താരോദയമാണ്.

No comments: