ആർ.ജെ ബാലാജി സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമയാണ് " KARUPPU " .



ആർ.ജെ ബാലാജി സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രാമയാണ് " KARUPPU " .


സൂര്യയുടെ 45 - മത് ചിതമാണിത് . തൃഷ കൃഷ്ണൻ , ഇന്ദ്രൻസ് , നാട്ടി സുബ്രഹ്മണ്യം , സ്വാസിക , ഷിവാദ , അനഘ മായ രവി , സുപ്രീത് റെഡ്ഢി , യോഗി ബാബു എന്നിവരോടൊപ്പം സംവിധായകൻ ആർ.ജെ ബാലാജി അതിഥി വേഷത്തിലും അഭിനയിക്കുന്നു . ഈ ചിത്രം എന്ന് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിട്ടില്ല. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകുന്നത് അനുസരിച്ച് റിലീസ് തീയതി പ്രഖ്യാപിക്കുമെന്ന് അറിയുന്നു .


ആർ.ജെ ബാലാജി , അശ്വിൻ രവിചന്ദ്രൻ , രാഹുൽരാജ് , ടി.എസ്. ഗോപി കൃഷ്ണൻ , കരൺ അരവിന്ദ് കുമാർ എന്നിവർ രചനയും , ജി.കെ വിഷ്ണു , കിരൺ കൗശിക് എന്നിവർ ഛായാഗ്രഹണവും , ആർ കലൈവാനൻ എഡിറ്റിംഗും , സായ് അഭ്യാങ്കർ സംഗീതവും, അരുൺ ശ്രീനിവാസൻ , വിഷ്ണു എടവാൻ എന്നിവർ ഗാനരചനയും ഒരുക്കുന്നു. സായ് അഭ്യാങ്കർ ,അറിവ്  , ഗാന മുത്തു എന്നി വരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .ഡ്രീം വാരിയർ പിക്ച്ചേഴ്സിൻ്റെ ബാനറിൽ എസ്. ആർ പ്രഭു,  എസ്.ആർ പ്രകാശ് ബാബു എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കു ന്നത്. ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശം സീ തമിഴ് സ്വന്തമാക്കി .


സലിം പി. ചാക്കോ .

No comments:

Powered by Blogger.