ജഗൻ ഷാജികൈലാസ് ദിലീപ് ചിത്രം ( D 152) ചിത്രീകരണം പൂർത്തിയായി.
ജഗൻ ഷാജികൈലാസ് ദിലീപ് ചിത്രം ( D 152) ചിത്രീകരണം പൂർത്തിയായി.
ദിലീപിനെ നായകനാക്കി ഉർവ്വശി തീയേറ്റേഴ്സ് &കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ അലക്സ്.ഈ.കുര്യൻ എന്നിവർ നിർമ്മിച്ച് ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം (D152.) ഫുൾ പായ്ക്കപ്പ് ആയി.
തൊടുപുഴയും, കൊച്ചിയില്ലുമായിട്ടാണ് അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായത്.പൂർണ്ണമായും, ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്നതാണ് ഈ ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള സഞ്ചാരമാണ് ഈ ചിത്രത്തിൻ്റേത്.
കോ പ്രൊഡ്യുസേർസ് -സംഗീത് സേനൻ. നിമിത അലക്സ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -രഘു സുഭാഷ് ചന്ദ്രൻ.
ദിലീപിനു പുറമേ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ,ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ,കോട്ടയം രമേഷ്, ,ഷെല്ലി,എന്നിവരും പ്രധാന. വേഷങ്ങളിലുണ്ട്. വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ.
സംഗീതം - മുജീബ് മജീദ്.ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി.എഡിറ്റിംഗ് --സൂരജ്. ഈ.എസ്.,പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ.മേക്കപ്പ് - റോണക്സ് സേവ്യർ.,കോസ്റ്റ്യൂം ഡിസൈൻ സമീരാസനീഷ് .ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ് ,അസോസിയേറ്റ് ഡയറക്ടർ മുകേഷ് വിഷ്ണു .സ്റ്റിൽസ് - വിഘ്നേഷ് പ്രദീപ്.ഡിസൈൻ - യെല്ലോ ടൂത്ത്.പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബർണാട് തോമസ്. പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ് - ഏറ്റുമാന്നൂർ.
ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.



No comments: