എം.ജി.ആർ ആരാധകർക്കായി " വാ വാത്തിയാർ " .
Movie :
Vaa Vaathiyaar
Director:
Nalan Kumarasamy
Genre :
Action Comedy film
Platform :
Theatre .
Language :
Tamil
Duration. :
129 Minutes.
Direction : 3 / 5
Performance. : 3 / 5
Cinematography : 3 / 5
Script. : 3 / 5
Editing : 3 / 5
Music & BGM : 3 / 5
Rating : : 18 /30.
✍️
Saleem P. Chacko.
CpK DesK.
കാർത്തിയെ നായകനാക്കി നളൻ കുമാരസ്വാമി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് " Vaa Vaathiyaar " .
കാർത്തി ( ഡി.വൈ. എസ്.പി രാമേശ്വരൻ - രാമു ) , കൃതി ഷെട്ടി ( വു ) , രാജ് കിരൺ ( രാമുവിൻ്റെ മുത്തച്ഛൻ ) , സത്യരാജ് ( പെരിയ സ്വാമി ) , എന്നിവരോടൊപ്പം ആനന്ദരാജ് , ശിൽപ മഞ്ജുനാഥ് , കരുണാകരൻ , ജി .എം സുന്ദർ , രമേശ് തിലക് , പി.എൽ. തേനപ്പൻ , വിദ്യാ ബോർജിയ ; നിവാസ് ആദിതൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.ജി.അറി നെആത്മിയപിൻഗാമിയായി രാമേശ്വരനെ മുത്തച്ഛൻ കാണുന്നു . വാത്തിയാർ എന്നറിയപ്പെടുന്ന രാമു എം.ജി. ആർ മരിക്കുന്ന ദിവസം തന്നെയാണ് രാമു ജനിക്കുന്നത്. ചെറുപ്പം മുതലേ നീതി , കാരുണ്യം , അച്ചടക്കം സാധാരണക്കാരെ സഹായിക്കുന്ന സമീപനം എന്നി ആദർശങ്ങളിലാണ് രാമു വളരുന്നത് .
അടിച്ചേൽപ്പിക്കപ്പെട്ട പൈതൃകത്തിൻ്റെ ഭാരം രാമുവിന് മേൽ ഭാരമായി മാറുന്നു. അയാൾ അധികാരത്തിൻ്റെ പാത പിന്തുടരുകയും ചെയ്യുന്നു. അഴിമതി , രാഷ്ട്രീയ കൃത്രിമത്വം ,വ്യക്തിപരമായ താൽപര്യങ്ങൾ എന്നിവയ്ക്ക് വിധേയമാകുന്നത് അയാളെ വഴിതെറ്റി ക്കുന്നു. രാമുവിൻ്റെ ധാർമ്മിക അധ:പത ത്തിന് സമാന്തരമായി , പൊതു സംവിധാന ങ്ങളെ തടസ്സപ്പെടുത്തുകയും അഴിമതി തുറന്ന് കാട്ടുകയും നഗരത്തിലുട നീളം കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു ഹാക്കർ കൂട്ടായ്മയുടെ ഉദയമാണ്. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .
സ്റ്റുഡിയോ ഗ്രീൻ ബാനറിൽ കെ.ഇ ഞ്ജാന വേൽ രാജയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ജോർജ്ജ് സി. വില്യംസ് ഛായാഗ്രഹണവും , സന്തോഷ് നാരായണൻ സംഗീതവും , വെത്രെ കൃഷ്ണൻ എഡിറ്റിംഗും , വിവേക് , കെലത്തി, ദുരൈ എന്നിവർ ഗാനരചനയും നിർവഹി ക്കുന്നു. വിജയ് നരേൻ , ആദിത്യ രവീന്ദ്രൻ , സന്തോഷ് നാരായണൻ , കെളിത്തി , സുബ്ബക്ഷിണി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു .
ക്ലൈമാക്സിൽ സിസ്റ്റത്തിനുള്ളിലെ അഴിമതി നിറഞ്ഞ അവിശുദ്ധ ബന്ധത്തെ രാമു തുറന്നുകാട്ടുകയും ചെയ്യുന്നു .കാർത്തിയുടെ അഭിനയം എടുത്ത് പറയാം. " Soodhu Kavvum " എന്ന ചിത്രത്തിലൂടെയാണ് സംവിധായകൻ തമിഴ് ഫീച്ചർ ഫിലിം അരങ്ങേറ്റം കുറിച്ചത് .
തമിഴ് മക്കൾക്ക് എം.ജി. ആർ വെറുമൊരു സിനിമ നടനോ രാഷ്ട്രീയക്കാരനോ മാത്രം ആയിരുന്നില്ല.മറിച്ച് കുടുംബത്തിലെ ഒരു അംഗത്തെ പോലെയായിരുന്നു.
താഴേക്കിടയിലുള്ള അധ്വാനിക്കുന്ന ജനവിഭാഗത്തിൻ്റെ ജീവിതനിലവാരം ഉയർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എം.ജി.ആറിനെ നൊസ്റ്റാൾജിയ ആയി സൂക്ഷിക്കുന്ന തമിഴ് മക്കൾക്ക് ഈ ചിത്രം ഇഷ്ടപെടും.

No comments: