ആ ചിരി മാഞ്ഞിട്ട് പത്ത് വർഷം .
ആ ചിരി മാഞ്ഞിട്ട് പത്ത് വർഷം .
മലയാള സിനിമയിലെ പകരം വെക്കാനി ല്ലാത്ത പ്രതിഭയായിരുന്ന കൽപ്പന വിടവാങ്ങിയിട്ട് ഇന്ന് ( ജനുവരി 25 )പത്ത് വർഷം തികയുന്നു.
ചിരിപ്പിക്കാൻ മാത്രമല്ല, ആഴമുള്ള സ്വഭാവ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയി പ്പിക്കാനും സാധിച്ചു. 'തനിച്ചല്ല ഞാൻ' എന്ന സിനിമയിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയ കൽപ്പന, ഹാസ്യനടി എന്ന ലേബലിനും അപ്പുറം മികച്ച ഒരു അഭിനേത്രിയാണെന്ന് സമൂഹത്തിന് കാണിച്ചുകൊടുത്തു.
സംഭാഷണങ്ങളിലെ സ്വാഭാവികമായ ടൈമിംഗും തനതായ ശരീരഭാഷയുമായിരുന്നു കൽപ്പനയുടെ കരുത്ത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അവർ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു.

No comments: