പഴയകാലത്തെ നാടകീയമായ 'ഹെവി' മേക്കപ്പിൽ നിന്ന് ഇന്ന് റിയലിസ്റ്റിക് മേക്കപ്പിലേക്ക് മലയാള സിനിമ മാറി.
പഴയകാലത്തെ നാടകീയമായ 'ഹെവി' മേക്കപ്പിൽ നിന്ന് ഇന്ന് റിയലിസ്റ്റിക് മേക്കപ്പിലേക്ക് മലയാള സിനിമ മാറി.
കഥാപാത്രത്തിന്റെ സ്വഭാവം, സാമൂഹിക സാഹചര്യം, കാലാവസ്ഥ എന്നിവ പരിഗണിച്ചാണ് ഇന്ന് മേക്കപ്പ് ചെയ്യുന്നത്.
മലയാള സിനിമയിലെ മേക്കപ്പിനെക്കുറിച്ച് പറയുമ്പോൾ, അത് കേവലം മുഖം മിനുക്കൽ മാത്രമല്ല, ഒരു കഥാപാത്രത്തിന് ജീവൻ നൽകുന്ന കലയാണ്. മലയാള ചലച്ചിത്ര രംഗത്തെ മേക്കപ്പിന്റെ വളർച്ചയെയും പ്രധാന വശങ്ങളെയും ഉൾപ്പെടുത്തി സിനിമ ഫാഷൻ മേഖലയിലെ അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫർ ഇക്കൂട്ട്സ് രഘു നയിക്കുന്ന ഫാഷൻ മേക്കപ്പ് വർക്ക്ഷോപ്പ് മലയാറ്റൂർ പറക്കാട്ട് റിവേർസ്‌കേപ്പ് റിസോർട്ടിൽ വച്ച് നടന്നു.
ഇന്റർനാഷണൽ ഫാഷൻ ക്രിസ്‌കോയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ പ്രീതി, ഇക്കൂട്ട്സ് രഘു, ഹരിപ്രിയ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് സിനിമകൾ 4K, 8K ക്വാളിറ്റിയിൽ ചിത്രീകരിക്കുന്നതിനാൽ മേക്കപ്പിലെ ചെറിയ പിഴവുകൾ പോലും സ്ക്രീനിൽ വ്യക്തമാകും. അതിനാൽ, HD Makeup ഉൽപ്പന്നങ്ങളാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. വിയർപ്പും വെളിച്ചവും മേക്കപ്പിനെ ബാധിക്കാത്ത രീതിയിലുള്ള അത്യാധുനിക രീതികൾ ഇന്ന് ലഭ്യമാണ്.
ഫാഷൻ സിനിമ രംഗത്ത് വന്നുകൊണ്ടിരി ക്കുന്ന മാറ്റങ്ങളെക്കുറിച്ച് നടന്ന സംവാദ ത്തിൽ ഈ രംഗത്തുള്ള ധാരാളം പേര് പങ്കെടുക്കുകയുണ്ടായി.

No comments: