തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു ഇമോഷണൽ ത്രില്ലറാണ് " BABY GIRL " .
Movie :
BABY GIRL
Director:
Arun Varma
Genre :
Family Drama Thriller
Platform :
Theatre .
Language :
Malayalam
Duration. :
2Hours 32 Minutes
Direction : 3.5 / 5
Performance. : 3.5 / 5
Cinematography : 3.5 / 5
Script. : 3.5 / 5
Editing : 4 / 5
Music & BGM : 4 / 5
Rating : : 22 /30.
✍️
Saleem P. Chacko.
CpK DesK.
*അഭിമന്യൂ ഷമ്മി തിലകന് മറ്റൊരു മികച്ച വേഷം കൂടി . എസ്.ഐ രാകേഷായി മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു.
ബോബി & സഞ്ജയ് ടീമിൻ്റെ രചനയിൽ നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് " BABY GIRL " .
ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .തിരുവനന്തപുരം നഗരത്തിലെ ഗുഡ് ഷെപേർഡ് അശുപുത്രിയിൽ നിന്ന് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാതാകു ന്നിടത്താണ് സിനിമയുടെ തുടക്കം . ഈ ആശുപുത്രിയിലെ അറ്റൻഡർ സനൽ മാത്യൂ ആയി നിവിൻ പോളി വേഷമിടുന്നു. കുട്ടിയെ കാണാതാകുമ്പോൾ അറ്റൻഡറായ സനൽ മാത്യൂവും പ്രതി പ്പട്ടികയിലുണ്ട്. തൻ്റെ പേരിന് ഉണ്ടായ മാനക്കേട് ഒഴിവാക്കാൻ സനൽ മാത്യൂ നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത് .
അഭിമന്യൂ ഷമ്മി തിലകൻ , ലിജോ മോൾ ജോസ് , സംഗീത് പ്രതാപ്, അസീസ് നെടുമങ്ങാട് , മേജർ രവി , നിഷാ സാരംഗ് , അദിതി രവി , ജെയിംസ് എലിയ , നന്ദു, ജാഫർ ഇടുക്കി ,ആൽഫി പഞ്ഞികാരൻ, പ്രേംപ്രകാശ് , ശ്രീജിത് രവി , അശ്വന്ത് ലാൽ , കിച്ചു ടെല്ലസ് , മൈഥിനായർ , കൈലാഷ് , ജോസ്കുട്ടി ജേക്കബ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. നിർമ്മാ താവ് ലിസ്റ്റിൻ സ്റ്റീഫൻ അതിഥി താരമാണ് .
ഗരുഡൻ എന്ന ചിത്രത്തിന് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലറാണിത് . സാം സി.എസ് പശ്ചാത്തല സംഗീവും , ഷൈജിത്ത് കുമാരൻ എഡിറ്റിംഗും , ഫായിസ് സാദ്ദിഖ് ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.
2023 ൽ കൊല്ലം ജില്ലയിൽ നടന്ന സംഭവു മായി ഈ കഥയ്ക്ക് ബന്ധമുണ്ടെന്ന് കരുതാം ലിജോ മോൾ ജോസ് , സംഗീത് പ്രതാപ് എന്നിവരുടെ അഭിനയവും എടുത്ത് പറയാം .
ഒരു കുഞ്ഞും മാതാപിതാക്കളുമായുള്ള ബന്ധം ജൈവികമായി മാത്രം സംഭവിക്കേണ്ട തല്ലെന്നും അതിന് വൈകാരികമായ തലം അനിവാര്യമാണെന്നും പ്രമേയം പറയുന്നു .

No comments: