32 വർഷങ്ങൾക്കിപ്പുറം ആ കൂട്ടുകെട്ട് : പദയാത്രയുമായി അടൂർ- മമ്മൂട്ടി ടീം.
32 വർഷങ്ങൾക്കിപ്പുറം ആ കൂട്ടുകെട്ട് : പദയാത്രയുമായി അടൂർ- മമ്മൂട്ടി ടീം.
32 വർഷങ്ങൾക്കിപ്പുറം മലയാള സിനിമയിൽ ഒരു ശ്രദ്ധേയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്.
ലോക സിനിമയ്ക്ക് മുന്നിൽ മലയാളത്തെ അഭിമാനത്തോടെ അവതരിപ്പിച്ചിട്ടുള്ള സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ്റെ സംവിധാനത്തിൽ വീണ്ടും മമ്മൂട്ടി അഭിനയിക്കുന്ന സിനിമ വരികയാണ് " പദയാത്ര " എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലളിതമെങ്കിലും മനോഹരമായ ടൈറ്റിൽ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിൻ്റെ നിർമ്മാണം. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രവുമാണ് ഇത്. സംവിധാനത്തിന് പുറമെ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അടൂരും കെ വി മോഹൻ കുമാറും ചേർന്നാണ്.
മുഖ്യ സംവിധാന സഹായി : മീരാ സാഹിബ്, .ചീഫ് അസോസിയേറ്റ് ഡയറക്ടർ മീര സാഹിബ്, നിർമ്മാണ സഹകരണം ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ, എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, കലാസംവിധാനം ഷാജി നടുവിൽ, സംഗീത സംവിധാനം മുജീബ് മജീദ്, നിർമ്മാണ മേൽനോട്ടം സുനിൽ സിംഗ്, നിർമ്മാണ നിയന്ത്രണം ബിനു മണമ്പൂർ, മേക്കപ്പ് റോണക്‌സ് സേവ്യർ, ജോർജ് സെബാസ്റ്റ്യൻ തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് .









No comments: