"ഡിയർ ജോയി " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
"ഡിയർ ജോയി " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്,അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഡിയർ ജോയി " എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ജോണി ആൻ്റണി,ബിജു സോപാനം,നിർമ്മൽ പാലാഴി,കലാഭവൻ നവാസ്,മീരാ നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എക്ത പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമർ പ്രേം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം റോജോ തോമസ് നിർവഹിക്കുന്നു.
സന്ദൂപ് നാരായണൻ,അരുൺ രാജ്,ഡോക്ടർ ഉണ്ണികൃഷ്ണൻ വർമ,സൽവിൻ വർഗീസ് എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ,വിമൽജിത് വിജയൻ എന്നിവർ സംഗീതം പകരുന്നു.സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തിൽ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസൻ,വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകർ.
അഡിഷണൽ സോങ്- ഡോക്ടർ വിമൽ കുമാർ കാളിപുറയത്ത്,എഡിറ്റർ- രാകേഷ് അശോക,കോ പ്രൊഡ്യൂസർ- സുഷിൽ വാഴപ്പിള്ളി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജി കെ ശർമ,ക്രീയേറ്റീവ് പ്രൊഡ്യൂസർ-റയീസ് സുമയ്യ റഹ്മാൻ,പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,ആർട്ട്-മുരളി ബേപ്പൂർ, വസ്ത്രലങ്കാരം-സുകേഷ് താനൂർ,മേക്കപ്പ്-രാജീവ് അങ്കമാലി,സ്റ്റിൽസ്-റിഷാദ് മുഹമ്മദ്,ഡിസൈൻ- ഡാവിഞ്ചി സ്റ്റുഡിയോ സ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുനിൽ പി സത്യനാഥ്,പി ആർ ഒ-എ എസ് ദിനേശ്.

No comments: