പ്രതികാരവും പ്രണയവും പകയും പശ്ചാത്തലമാകുന്ന ത്രില്ലർ ചിത്രമാണ് " വിലായത്ത് ബുദ്ധ" .
പ്രതികാരവും പ്രണയവും പകയും പശ്ചാത്തലമാകുന്ന ത്രില്ലർ ചിത്രമാണ് " വിലായത്ത് ബുദ്ധ " .
Movie :
Vilayath Buddha
Director:
Jayan Nambiar
Genre :
Action Thriller
Platform :
Theatre .
Language :
Malayalam
Time :
176 Minutes 29 Seconds.
Direction : 3 / 5
Performance. : 3 / 5
Cinematography : 3 / 5
Script. : 3 / 5
Editing : 3 / 5
Music & BGM : 3 / 5
Rating : : 18 /30.
✍️
Saleem P. Chacko.
CpK DesK.
നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് " വിലായത്ത് ബുദ്ധ " .
പൃഥിരാജ് സുകുമാരൻ ( ഇരട്ട മോഹനൻ - സാൻഡൽ മോഹനൻ ) , ഷമ്മി തിലകൻ ( ഭാസ്കരൻ മാസ്റ്റർ ) , അനു മോഹൻ ( അനി ) ,തീജയ് അരുണാചലം ( മാരി ) , ആദാത്ത് ഗോപാലൻ ( ഉതുപ്പൻ ) , കിരൺ പീതാംബരൻ ( കാക്കി പാപ്പി ) , സന്തോഷ് ദമോദരൻ (തോമസ് ഇടക്കുന്നേൽ ) , ഉണ്ണി ഈശ്വർ , ശരത്ത്പടി ( ബ്രൈറ്റ് ബ്രദേഴ്സ് ) ,പ്രിയംവദ കൃഷ്ണൻ , സുരാജ് വെഞ്ഞാറമൂട് , രാജശ്രീ , കോട്ടയം രമേശ് , ധ്രൂവൻ ,പ്രമോദ് വെളിയനാട് , വിനോദ് തോമസ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
ജി.ആർ ഇന്ദുഗോപൻ , രാജേഷ് പിന്നാടൻ എന്നിവർ രചനയും , അരവിന്ദ് എസ് കശ്യപ് , രെണദിവെ എന്നിവർ ഛായാഗ്രഹണവും , ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും , ജേക്സ് ബിജോയ് സംഗീതവും ശരവണൻ സത്യ ആക്ഷൻ കോറിയോഗ്രാഫിയും ഒരുക്കിയിരിക്കുന്നു. ഉർവ്വശി തിയേറ്റേഴ്സ് , എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സന്ദീപ് മേനോൻ , എ.വി.അനൂപ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവ്വമായ ചന്ദനമരത്തിന് വേണ്ടി നടത്തുന്ന യുദ്ധത്തിൻ്റെ കഥയാണ് " വിലായത്ത് ബുദ്ധ " . പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മിക തയും നിസഹായതയു മെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന മനുഷ്യ ജീവിതത്തിൻ്റെ മഹാഗാഥയാണ് ഈ സിനിമ പറയുന്നത് .
ഡബിൾ മോഹനനായി പുതിയ മേക്കോ വറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തിയിരിക്കുന്നത്. ശ്രദ്ധേയമായ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്.പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലാണ് സിനിമ .
ജി ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാന ത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണിത്.

No comments: