കേരള പത്രപ്രവർത്തക യൂണിയൻ 61-ാം സംസ്ഥാന സമ്മേളനം നവംബർ 7,8 തീയതികളിൽ പത്തനംതിട്ടയിൽ . ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ , പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും .


 

കേരളത്തിലെ മാധ്യമപ്രവർത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവർത്തക യൂണിയൻ്റെ  സംസ്ഥാന സമ്മേളനം നവംബർ 7, 8 തീയതികളിൽ പത്തനംതിട്ടയിൽ നടക്കുമെന്ന്  സംസ്ഥാന പ്രസിഡൻ്റ് കെ.പി. റജി , സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ , സംഘാടക സമിതി ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ , സംഘാടക സമിതി ജനറൽ കൺവീനർ ബോബി എബ്രഹാം , പ്രസ് ക്ലബ് ജില്ലാ പ്രസിഡൻ്റ് ബിജു കുര്യൻ , പ്രസ് ക്ലബ് ജില്ലാ സെക്രട്ടറി ജി. വിശാഖൻ എന്നിവർ അറിയിച്ചു. 


പത്തനംതിട്ട ജില്ലയിൽ ആദ്യമായാണ് സംസ്ഥാന സമ്മേളനം ചേരുന്നത് . നവംബർ ഏഴിന്  വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് പത്തനംതിട്ട ശാന്തി റസിഡൻസിൽ ജില്ലയിൽ ജോലി ചെയ്ത മുതിർന്ന മാധ്യമ പ്രവർത്തക രുടെ ഒത്തുചേരലും വൈകിട്ട് നാലിന് കളക്ടേറ്റ് ജംഗ്ഷൻ മുതൽ ടൗൺ സ്ക്വയർവരെ വിളംബരജാഥയും നടക്കും . വൈകിട്ട് അഞ്ചിന് പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടക്കുന്ന  ( സി.ഹരികുമാർ നഗർ ) ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും . ചടങ്ങിൽ ഡോക്യൂമെൻ്ററി പ്രകാശനവും തുടർന്ന് പ്രസിദ്ധ ഗായിക പാർവ്വതി ജഗീഷിൻ്റെ ഗാനമേളയും നടക്കും . ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന കമ്മറ്റി ഹോട്ടൽ എവർഗ്രീൻ കോണ്ടിനെൻ്റലിൽ ചേരും .


നവംബർ എട്ട് ശനിയാഴ്ച സെൻ്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ ( ടി.ജെ.എസ് . ജോർജ്ജ് നഗർ) സംസ്ഥാന സമ്മേളനം ചേരും രാവിലെ 9.30ന് പതാക ഉയർത്തൽ നടക്കും.സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാല ഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും . സംസ്ഥാന പ്രസിഡൻ്റ് കെ.പി. റജി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും . ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് മുഖ്യാതിഥി ആയിരിക്കും . നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സുവനീർ കവർ പ്രകാശനം നടത്തും. ആൻ്റോ ആൻ്റണി എം.പി സുവനീർ കവർ ഏറ്റുവാങ്ങും.  മിസോറാം മുൻ  ഗവർണ്ണർ കുമ്മനം രാജശേഖരൻ , നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ , കെ.എൻ. ഇ.എഫ് സംസ്ഥാന പ്രസിഡൻ്റ് വി.എസ്. ജോൺസൺ എന്നിവർ ആശംസകൾ പറയും . സ്വാഗതസംഘം ജനറൽ കൺവീനർ ബോബി എബ്രഹാം സ്വാഗതവും , പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ നന്ദിയും പറയും . രാവിലെ 11.30 ന് വാർഷിക സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ പ്രവർത്തനറിപ്പോർട്ടും , സംസ്ഥാന ട്രഷറാർ മധുസൂദനൻ കർത്താ കണക്ക് അവതരണവും നടത്തും . ഇതേ തുടർന്ന് പൊതു ചർച്ചയും മറുപടിയും നടക്കും .

No comments:

Powered by Blogger.