" കാന്താര : എ ലെജൻഡ് അദ്ധ്യായം ഒന്ന് " വെറുമൊരു സിനിമ മാത്രമല്ല , ആത്മീയവും വൈകാരികവുമായ യാത്രയാണ് . റിഷഭ് ഷെട്ടി , ജയറാം, രുഗ്‌മിണി വസന്ത് എന്നിവർ തിളങ്ങി .
Movie :
Kantara : A Legand Chapter 1.
Director:
Rishab Shetty.
Genre :
Epic Period Mythological Action Drama.
Platform :
Theatre .
Language :
Malayalam
Time :
169 Minutes 43 Seconds.
Direction : 4 / 5
Performance. : 3.5 / 5
Cinematography : 4 / 5
Script. : 3.5 / 5
Editing : 3.5 / 5
Music & BGM : 4 / 5
Rating : : 22.5 /30.
✍️
Saleem P. Chacko.
CpK DesK.
കോളോണിയൽ കാലഘട്ടത്തിന് മുൻപുള്ള തീരദേശ കർണ്ണാടകയിൽ നടക്കുന്ന കഥയാണ് " കാന്താര : എ. ലജൻഡ് ചാപ്റ്റർ ഒന്ന് " പറയുന്നത് . ആദ്യ സിനിമയിൽ അവതരിപ്പിച്ച പുരാണ പാരമ്പര്യത്തിൻ്റെയും പൂർവിക സംഘർഷ ത്തിൻ്റെ ഉത്ഭവത്തിലേക്ക് കടന്നിരുന്നു.
കൊളോണിയൽ കാലഘട്ടത്തിന് മുൻപുള്ള തീരദേശ കർണ്ണാടകയിൽ നടക്കുന്ന ഈ ചിത്രം ഭൂത കോല ആചാരത്തിൻ്റെ പുരാതന വേരുകളും ദൈവിക ഭൂമി സംരക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള പുരാണ കഥകളും പര്യവേഷ ണം ചെയ്യുന്നു. ആദ്യഭാഗം പോലെ പ്രാദേശിയ നാടോടികഥകൾ , ആത്മീയത , പ്രവർത്തനം എന്നിവ സംയോജിപ്പിച്ച് പ്രകൃതിയുമായും ദൈവികവുമായും മനുഷ്യൻ്റെ ബന്ധത്തിൻ്റെ കഥ തുടരും എന്നാണ് പ്രമേയം പറയുന്നത് .
നായകനായ റിഷഭ് ഷെട്ടി തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരി ക്കുന്നത് . ഋഷഭ് ഷെട്ടി ( ബെർമെ ) , ജയറാം ( രാജശേഖര രാജാവും കനകവതിയുടെ പിതാവ് ) , രുക്ഗ്മിണി വസന്ത് ( കനകവതി രാജകുമാരി ) , ഗുൽഷൻ ദേവയ്യ ( കുലശേഖര രാജകുമാരൻ ) , രമീത ശൈലേന്ദ്ര ( കനകവതിയുടെ അമ്മ ) , നവീൻ ഡി പാഡിൽ ( ബൂബ ) , രാകേഷ് പൂജാരി ( ബൂബയുടെ മകൻ ) , പ്രകാശ് തുമിനാട് ( ചെന്നൻ ) , ദീപക് റായ് പനാജെ ( ശങ്കപ്പ ) , ഹരിപ്രശാന്ത് എം.ജി ( വിജയേന്ദ്ര രാജാവ് ) , മൈം രാംദാസ് ( രാമദാസ് ) , അയ്രാ കൃഷ്ണ ( കുലശേഖരൻ്റെ ഭാര്യ ) , അച്ചൂത് കുമാർ ( ദലാൽ എന്ന അറബി ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാല രാജ്യാഡി , സമ്പത്ത് റാം , രാഘവേന്ദ്ര എസ് , രഞ്ജൻ ഷെട്ടി , മിഥുൻ രാജ് , പ്രതിമ നായക് ഗഗൻ മൂർത്തി , ഗൗതം രാജ് , നവീൻ ബോണ്ടേൽ , പ്രഗതി ഋഷഭ് ഷെട്ടി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
125 കോടി മുതൽ മുടക്കുള്ള ഈ ചിത്രം ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ വിജയ് കരിഗന്ദൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരവിന്ദ് എസ്. കശ്യപ് ഛായാഗ്രഹണവും , സുരേഷ് മല്ലയ്യ എഡിറ്റിംഗും , ബി. അജനീഷ് ലോക്നാഥ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ഐമാക്സ്, 4 DX , ഡി- ബോക്സ് ഫോർമാറ്റുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് .എ . എ ഫിലിംസ് , പൃഥിരാജ് പ്രൊഡക്ഷൻസ് തുടങ്ങിയ പന്ത്രണ്ടോളം കമ്പനികളാണ് ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് . 'കാന്താര'യിൽ ജയറാമിന്റെ അച്ഛനായി അഥവാ രാജശേഖരയുടെ അച്ഛൻ വിജയേന്ദ്ര രാജാവായി അഭിനയിച്ച ഹരിപ്രശാന്ത് എം ജി തൃപ്പൂണിത്തുറയിൽ സ്വദേശിയാണ് .
1970 ൽ കാടിൻ്റെ നിഗൂഡമായ വ്യക്തത്തിൽ കാടുബെട്ടുശിവൻ്റെ പിതാവ് ബൂട്ട കോല ആചാരത്തിനിടെ അപ്രത്യക്ഷനായതിന് ശേഷം ചെറുപ്പക്കാരനും അസ്വസ്ഥന്യമായ ഒ ശിവൻ തൻ്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ അതിനെ ചോദ്യം ചെയ്യുന്നു. അതിന് ഒരു ഗ്രാമീണൻ മറുപടി നൽകുന്നത് നിഗൂഡമായ വൃത്തം ഒരു ഇതിഹാസം എന്നാണ് . കദംബ രാജവംശ ത്തിൻ്റെ ഭരണ കഥ ആരംഭിക്കുന്നു.
ആദ്യം ഫ്രെയിം മുതൽ തന്നെ വിശ്വാസം പ്രകൃതി , വിധി എന്നിവ മയക്കുന്ന ഐക്യത്തിൽ ഇഴ ചേർന്ന ദൈവ് കാമ ധുബൻ്റെ നിഡൂഡ ലോകത്തിലേക്ക് പ്രക്ഷേകനെ എത്തിക്കുന്നു.
അരവിന്ദ് കശ്യപ് സ്ത്രീറിൽ ഒരു വിഷ്യൽ മാസ്റ്റർ പീസ് അവതരിപ്പിരിക്കുന്നു. ഋഷഭ് ഷെട്ടിയുടെ അസാധാരണമായ അഭിനയം , സംവിധാനം ഈ ചിത്രത്തെ മികച്ച ചിത്രത്തിൻ്റെശ്രേണിയിൽഎത്തിച്ചിരിക്കുന്നു.
കാന്താര ഒന്നാം അദ്ധ്യായം വെറുമൊരു സിനിമയല്ല പുരാണങ്ങളും പ്രകൃതിയും മനുഷ്യവികാരങ്ങളും ഏറ്റവും ശക്തമായ രീതിയിൽ കൂട്ടിമുട്ടുന്ന ഒരു ലോകത്തേക്ക് പ്രേക്ഷകനെ എത്തിക്കുന്നത് ഒരു അനുഭവമാണ് . തലമുറകളായി പറഞ്ഞ് കേൾക്കപ്പെടുന്നതും എന്നാൽ പ്രേക്ഷകരെ അൽഭൂതപ്പെടുത്തുന്ന ഒരു സിനിമാറ്റിക് സ്കെയിലിൽ പറയുന്നതുമായ ഒരു കഥയ്ക്ക് തുടക്കം മുതൽ ഋുഷഭ് ഷെട്ടി രൂപം നൽകുന്നു. പാരബര്യത്തിലും ആചാരങ്ങളി ലും മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും മനുഷ്യൻ്റെ അത്യാഗ്രഹവും , ദിവ്യശക്തിയും തമ്മിലുള്ള ശാശ്വത സംഘർഷവും അനാവരണം ചെയ്തു കൊണ്ട് പ്രേക്ഷകനെ കാലത്തിലേക്ക് കൂടുതൽ പിന്നോട്ട് കൊണ്ടുപോകുന്നു .
കഥപറച്ചിലിനെ പുതിയ തലത്തിലേക്ക് എത്തിച്ചു കൊണ്ട് ഋുഷഭ് ഷെട്ടി വീണ്ടും തൻ്റെ കഴിവ് തെളിയിച്ചിരിക്കുന്നു.ഒന്നാം പകുതിയുള്ള തമാശകൾ ബോറടിപ്പിക്കുന്നു. " കാന്താര : എ ലെജൻഡ് ചാപ്റ്റർ 2 " തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരിക്കുന്നത് .

No comments: