വയലാർ രാമവർമ്മ സംഗീത- ഗാനരചനാ പുരസ്‌കാരം ആർ.കെ. ദാമോദരന്..
വയലാർ രാമവർമ്മ സംഗീത- ഗാനരചനാ പുരസ്‌കാരം ആർ.കെ. ദാമോദരന്..
വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച വയലാർ സംഗീതപുരസ്‌കാരം പ്രശസ്ത ഗാന രചയിതാവ് ആർ.കെ. ദാമോദരന്.
വയലാറിന്റെ ചരമദിനമായ ഒക്‌ടോബർ 27 ന് പുരസ്ക്കാരം സമ്മാനിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരദാനം. സംഗീത-ഗാനരചനാ രംഗത്തെ മികവിന് നൽകുന്ന പ്രത്യേക അംഗീകാരമാണിത്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.
പ്രശസ്ത സാഹിത്യകാരന്മാരായ ഡോ. ജോർജ്ജ് ഓണക്കൂർ, എം.ആർ. തമ്പാൻ, പിന്നണി ഗായകൻ രവിശങ്കർ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

No comments: