" ഫോർ സ്റ്റോറീസ് " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി .



 " ഫോർ സ്റ്റോറീസ് " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി .


പടക്കളം ഫെയിം ലക്കി,പി പി കുഞ്ഞി കൃഷ്ണൻ മാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന "ഫോർ സ്റ്റോറീസ് "(Four Story's) എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.ഇതിൻസ്,ഹാപ്പി പീപ്പിൾസ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാല് സ്ത്രീകൾ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ബിൻസീർ ഛായാഗ്രഹണം നിർവഹിക്കുന്നു. ജോഫി തരകൻ,സഹീറ നസീർ എന്നിവരുടെ വരികൾക്ക് ജെസിൻ ജോർജ്ജ് സംഗീതം പകരുന്നു.തിരക്കഥ-ദർശരാജ് ആർ, എഡിറ്റിംഗ്-അഖിൽ ഏലിയാസ്,കല-സാബു രാമൻ, മേക്കപ്പ്-മനോജ് അങ്കമാലി, സ്റ്റൈലിറ്റ്-അജു ഫീനിക്സ്,സ്റ്റിൽസ് -ശ്യാം ജിത്തു, ടൈറ്റിൽ, പബ്ലിസിറ്റി ഡിസൈനർ-സൂരജ് സുരൻ.മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.