മറാത്തി സിനിമയില്‍ മലയാളി ഒരുക്കിയ ഗാനം സൂപ്പര്‍ ഹിറ്റിലേക്ക്. ചിത്രം 31 ന് റിലീസ് ചെയ്യും.


 


മറാത്തി സിനിമയില്‍ മലയാളി ഒരുക്കിയ ഗാനം സൂപ്പര്‍ ഹിറ്റിലേക്ക്. ചിത്രം 31 ന് റിലീസ് ചെയ്യും.


മറാത്തി സിനിമയ്ക്കായി മലയാളി ഒരുക്കിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗ മാകുന്നു. ലയൺഹാര്‍ട്ട് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത മറാത്തി സിനിമയായ 'തു മാസാ കിനാരാ' എന്ന സിനിമയിലെ 'മാസാതു കിനാരാ' എന്ന ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വര്‍ഷങ്ങളായി സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കുടിയായ ക്രിസ്റ്റസ് സ്റ്റീഫന്‍ സംഗീതം നല്‍കിയ ഗാനം കൂടിയാണ് ഇപ്പോള്‍ സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്നിട്ടുള്ളത്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍  ഹിറ്റായിരിക്കുകയാണ്.


https://youtu.be/TmhymL1IBOk?si=OXFZ2mhNZkDvYV_9


ഗാനരചന സമൃദ്ധി പാണ്ടെയാണ്. സംഗീത നിർമ്മാണം  നിർവഹിച്ചത് മണി അയ്യർ.സംഗീത മേൽനോട്ടം  സന്തോഷ് നായർ. മിക്സിംഗ് & മാസ്റ്ററിംഗ്: ബിജിൻ മാത്യു സ്റ്റുഡിയോ: വിസ്മയ ഇൻസ്പയർ സോൺ മുംബൈ . മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്," നിർമ്മിക്കുന്ന ചിത്രമാണ്  'തു മാത്സാ കിനാരാ'. ഈ മാസം 31ന് സിനിമ തിയേറ്ററിൽ റിലീസ് ചെയ്യും. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന "ക്രിസ്റ്റസ് സ്റ്റീഫനാണ് "ചിത്രം സംവിധാനം ചെയ്യത്. സഹനിര്‍മ്മാതാക്കളായ "ജേക്കബ് സേവ്യര്‍, സിബി ജോസഫ്" എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്.  


മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് 'തു മാത്സാ കിനാരാ' കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛന്‍റേയും  അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാർത്ഥതയോടെ  ജീവിച്ച ഒരാളുടെ ഹൃദയത്തെ ഒരു കുട്ടിയുടെ നിര്‍മ്മലമായ സ്നേഹം അയാളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്. മനുഷ്യബന്ധ ങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന "തു മാത്സാ കിനാരാ" ഒരു ഫീച്ചര്‍ സിനിമയാണ്. കുടുംബ പ്രേക്ഷകരെ യടക്കം എല്ലാവരെയും പ്രചോദിപ്പിക്കുന്ന താണ് ഈ സിനിമയെന്ന് ക്രിസ്റ്റസ് സ്റ്റീഫന്‍ വ്യക്തമാക്കി.


മലയാളം, സംസ്കൃതം, മാറാത്തി തുടങ്ങിയ ഭാഷകളിലായി 13  സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ക്യാമറമാൻ "എൽദോ ഐസ ക്കാ"ണ് ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത്ബാനർ - ലയൺ ഹാർട്ട്പ്രൊഡക്ഷൻസ് . അഭിനേതാക്കള്‍ - ഭൂഷന്‍ പ്രധാന്‍, കേതകി നാരായണന്‍, കേയ ഇന്‍ഗ്ലെ, പ്രണവ് റാവൊറാണെ, അരുൺ നലവടെ ,ജയരാജ് നായർ. ക്യാമറ: എൽദോ ഐസക്കാര്യനിർവാഹക നിർമ്മാതാവ് :ശ്രീ. സദാനന്ദ് ടെംബൂള്കർ , ചീഫ് അസിസ്റ്റന്റ് ഡയറക്ടർ: വിശാൽ സുഭാഷ് നണ്ട്ലാജ്കർ അസിസ്റ്റന്റ് ഡയറക്ടർ: മൗഷിൻ ചിറമേൽ സംഗീതം: സന്തോഷ് നായർ & ക്രിസ്റ്റസ് സ്റ്റീഫൻ മ്യൂസിക് അസിസ്റ്റ്- അലൻ തോമസ്ഗാനരചയിതാവ് -സമൃദ്ധി പാണ്ഡെ പശ്ചാത്തല സംഗീതം; ജോർജ് ജോസഫ്മിക്സ് & മാസ്റ്റർ: ബിജിൻ മാത്യുസൗണ്ട് ഡിസൈനറും മിക്‌സറും-അഭിജിത് ശ്രീറാം ഡിയോ.ഗായകർ - അഭയ് ജോധ്പൂർകർ,ഷരയു ദാത്തെ,സായിറാം അയ്യർ,ശർവാരി ഗോഖ്ലെ ,അനീഷ് മാത്യു ഡി ഐ -കളറിസ്റ്റ്:ഭൂഷൺ ദൽവി.എഡിറ്റർ-സുബോധ് നർക്കർ,വസ്ത്രാലങ്കാരം-ദർശന ചൗധരി കലാസംവിധായകൻ -അനിൽ എം. കേദാർ വിഷ്വൽ പ്രമോഷൻ -നരേന്ദ്ര സോളങ്കി വിതരണം - റിലീസ് ചുമതലയുള്ള എക്സിക്യൂട്ടീവ് -ഫിബിൻ വർഗീസ് .ഡിജിറ്റൽ മാർക്കറ്റിംഗ്- മീഡിയ വൺസൊല്യൂഷൻ ജയ്മിൻ ഷിഗ്വാൻപബ്ലിക് റിലേഷൻ : അമേയ് ആംബർകർ (പ്രഥം ബ്രാൻഡിംഗ്) 


പി.ആർ ഒ - പി ആർ.സുമേരൻ.

No comments:

Powered by Blogger.