സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം " KINGDOM " ജൂലൈ 31ന് റിലീസ് ചെയ്യും .
വിജയ് ദേവരകൊണ്ടയെ പ്രധാന കഥാപാത്രമാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം " KINGDOM " ജൂലൈ 31ന് റിലീസ് ചെയ്യും .
റോണിത് കമ്ര , സത്യദേവ് , കോത്തല ഭാനുപ്രകാശ് , ഭാഗ്യശ്രീ ബോർസെ , വെങ്കിടേഷ് , അയ്യപ്പ പി. ശർമ്മ , ഗോപരാജു രമണ , മനീഷ് ചൗധരി , ബാബുരാജ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഗിരീഷ് ഗംഗാധരൻ ജോമോൻ ടി ജോൺ എന്നിവർ ഛായാഗ്രഹണവും , നവീൻ നൂലി എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും ഒരുക്കുന്നു. സിതാര എൻ്റെർടൈൻമെൻ്റ്സ് , ഫോർച്യൂൺ ഫോർ ക്രിയേഷൻസ് , ശ്രീകര സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ നാഗ വംശി , സായ് സൗജന്യ തുടങ്ങിയവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് . നൂറ് കോടിയാണ് ഈ ചിത്രത്തിൻ്റെ ബഡ്ജറ്റ് .
ഹൈദരാബാദ് , വിശാഖപട്ടണം , കേരളം , ശ്രീലങ്ക എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത് .
സലിം പി. ചാക്കോ .

No comments: