കോമഡി പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ് " തലൈവൻ തലൈവി " .
Movie :
Thalaivan Thalaivi
Director:
Pandiraaj
Genre :
Romantic Comedy.
Platform :
Theatre .
Language :
Tamil.
Time :
140 Minutes 8 Seconds.
Rating :
3.5/ 5
✍️
Saleem P. Chacko.
CpK DesK.
ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് സേതുപതിയും നിത്യ മേനോനും പ്രധാന റോളിൽ അഭിനയിക്കുന്ന "തലൈവൻ തലൈവി " തിയേറ്ററുകളിൽ എത്തി.
തമിഴ് സിനിമാ രംഗത്തെ ഏറ്റവും വലിയ നിർമ്മാണ സ്ഥാപനമായ സത്യ ജ്യോതി ഫിലിംസാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഹിറ്റ് മേക്കർ പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണിത് . ഒരു ആക്ഷൻ റൊമാന്റിക് കോമഡി ജോണറി ലുള്ള ഫാമിലി ഡ്രാമയാണ് ഈ സിനിമ.
വിജയ് സേതുപതി ( ആഗസവീരൻ ) , നിത്യ മേനോൻ ( പേരരശി ) , യോഗി ബാബു ( ചിത്തിരൈ ) , ചെമ്പൻ വിനോദ് ജോസ് ( അരസംഗം ) , റോഷിണി ഹരിണി പ്രിയൻ ( രാഗ വർത്തിനി ) , ദീപ ശങ്കർ ( പൊട്ടു ) , മൈന നന്ദിനി ( നൈനവതി ) , ശരവണൻ ( സെമ്പയ്യ) , ആർ. കെ. സുരേഷ് ( പോർ ശെൽവൻ ) , കാളി വെങ്കട്ട് ( അമര സിഗാമണി ) , അരുൾ ദോസ് ( പരിവേന്ദൻ ) , വിനോദ് സാഗർ ( നാഗപ്പാമ്പ് ) , സെന്ദ്രയൻ ( സോമൻ ) കൽക്കി രാജ ( ഒതാ സായി ) , ജാനകി സുരേഷ് ( ആവർണ്ണം ) , ചിത്രാ ലക്ഷ്മണൻ ( വില്ലേജ് പ്രസിഡൻ്റ് ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .
സന്തോഷ് നാരായണൻ സംഗീതവും, ഛായാഗ്രഹണം എം സുകുമാറും , ചിത്രസംയോജനം പ്രദീപ് ഈ രാഘവും, നൃത്ത സംവിധാനം ബാബു ഭാസ്‌കറും, സംഘട്ടന സംവിധാനം കിങ്‌സണും , പി.ആർ. ഓ സി.കെ അജയകുമാറുമാണ് . എച്ച് എം അസോസിയേറ്റ്സ് ' തലൈവൻ തലൈവി ' കേരളത്തിൽ റിലീസ് ചെയ്തിരിക്കുന്നത് .
പ്രണയത്തിൻ്റെയും അതിൻ്റെ അദൃശ്യമായ ആഴങ്ങളുടെയും ഒരു അസംസ്കൃതവും ആത്മാർത്ഥവുമായ നാടകമാണിത് . രണ്ട് ശക്തമായ ഇച്ഛാശക്തിയുള്ള ഭാര്യയും ഭർത്താവും തമ്മിലുള്ള തകർക്കാനാവാത്ത ബന്ധമാണ് സിനിമ പറയുന്നത് . അവർ തമ്മിലുള്ള വഴക്കാണ് സിനിമയുടെ പ്രമേയം . ഒരു ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു എൻ്റെർടെയ്നറാണ് . മികച്ച അഭിനയമാണ് മക്കൾ സെൽവൻ വിജയ് സേതുപതിയും , നിത്യാമേനോനും കാഴ്ച വെച്ചിരിക്കുന്നത് . കുടുംബ പശ്ചാത്തല ത്തിലുള്ള ചിത്രമാണിത് .

No comments: