പ്രൊഫ. പി.ആർ. ലളിതമ്മ , അഡ്വ.കെ. ശിവദാസൻനായർ എന്നിവർ എഴുതിയ പുസ്തകങ്ങൾ ( സുഭാഷിതങ്ങൾ , സത്യത്തിൻ്റെ മുഖം ) ജൂലൈ 13ന് പ്രകാശനം ചെയ്യും .
പ്രൊഫ. പി.ആർ. ലളിതമ്മ , അഡ്വ. കെ. ശിവദാസൻനായർ എന്നിവർ എഴുതിയ രണ്ട് പുസ്തകങ്ങൾ ( സുഭാഷിതങ്ങൾ , സത്യത്തിൻ്റെ മുഖം ) ജൂലൈ 13ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് മരാമൺ റിട്രീറ്റ് സെൻ്റർ ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും .
വി.എം. സുധീരൻ , ആൻ്റോ ആൻ്റണി എം.പി , മുഖത്തല ശ്രീകുമാർ ( റിട്ട. അസി. ഡയറക്ടർ ആകാശവാണി ) , പ്രതിഭ എസ്. ( ചീഫ് കൺസൾട്ടൻ്റ്, കേരള ഹെൽത്ത് സർവ്വീസ് ) , കിളിരൂർ രാധാകൃഷ്ണൻ ( എഡിറ്റർ , ഗ്രാൻഡ് ബുക്ക്സ് കോട്ടയം ) , രവിവർമ്മ തമ്പുരാൻ ( സീനിയർ അസി. എഡിറ്റർ മലയാള മനോരമ ) ,കൃഷ്ണകുമാർ ( തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ) തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുക്കും .

No comments: