" A Dramatic Death " നാളെ ( മെയ് 16 ) തിയേറ്ററുകളിൽ എത്തും .

,,

" A Dramatic Death " 

നാളെ ( മെയ് 16 ) തിയേറ്ററുകളിൽ എത്തും .

' കാപ്പിരി തുരുത്ത് ' എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എ ഡ്രമാറ്റിക് ഡെത്ത് " മെയ് പതിനാറിന് റിലീസ് ചെയ്യും .


എസ് ആന്റ് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സാജൻ, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'എ ഡ്രമാറ്റിക്ക് ഡെത്ത് '  .


നാടകത്തിലൂടെ സിനിമയിൽ ശ്രദ്ധേയരായ അഷറഫ് മല്ലിശ്ശേരി, പ്രതാപൻ,ഷൈലജ.പി. അമ്പു,ശാരദ കുഞ്ഞുമോൻ , ഷാനവാസ്, രോഹിത് , പ്രേംദാസ്, ബിനു പത്മനാഭൻ,സി സി കെ മുഹമ്മദ്, ഷിബു മുപ്പത്തടം,ധ്വനി കെ.കെ.സാജൻ തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തുന്നു. 


നിസ്സാർ ജമീൽ, ജയചന്ദ്രൻ, റഫീക്ക് ചൊക്ലി,മഞ്ജു,വിദൃ മുകുന്ദൻ,അനൂജ് കെ.സാജൻ തുടങ്ങിയവരാണ് മറ്റു നടി നടന്മാർ. നൂർദ്ദീൻ ബാവ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.സുരേഷ് പാറപ്രം , വിജേഷ് കെ.വി എന്നിവരുടെ വരികൾക്ക് അനശ്വര സംഗീത സംവിധായകൻ ജോബ് മാസ്റ്ററുടെ മകൻ അജയ് ജോസഫ് സംഗീതം പകരുന്നു. അകാലത്തിൽ അന്തരിച്ച നാടക പ്രതിഭ മരട് ജോസഫ് ആദ്യവും അവസാനവുമായി ഈ സിനിമയിലൂടെ പിന്നണി ഗായകനായി എന്ന പ്രത്യേകതയുണ്ട്. രമേശ് മുരളി, എലിസബത്ത് രാജു, അനോജ് കെ സാജൻ,വിജേഷ് കെ വി എന്നിവരാണ് മറ്റു ഗായകർ.പശ്ചാത്തല സംഗീതം-മധു പോൾ.


കല-മനു പെരുന്ന, ഗ്രാഫിക്സ്-സമീർ ലാഹിർ,ചമയം-പട്ടണം ഷാ, വസ്ത്രാലങ്കാരം-പി പി ജോയ്, അശോകൻ തേവയ്ക്കൽ, സ്റ്റിൽസ്- സാബു ഏഴിക്കര, പരസ്യകല-സജീഷ് എം ഡിസൈൻ,എഡിറ്റിങ്-അബു താഹിർ,സൗണ്ട് ഡിസൈനിംങ്ങ്- എസ്. രാധാകൃഷ്ണൻ, സംഘട്ടനം-അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗോപാലക്യഷ്ണൻ, സഹ സംവിധാനം-സജീവ് ജി ,ജാവേദ് അസ്ലം, പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമൂട്,പ്രൊജക്ട് ഡിസൈനർ-മാൽക്കോംസ്, ഖാലിദ് ഗാനം,തിയറ്റർ സ്കച്ചസ്- മണിയപ്പൻ ആറന്മുള, മീഡിയ പ്രമോഷൻ-സുനിത സുനിൽ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.