നർമ്മത്തിൽ ചാലിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് " DETECTIVE ഉജ്ജ്വലൻ " .
Movie :
DETECTIVE UJJWALAN.
Director:
Indraneel GopiKrishnan - Rahul G.
Genre :
Mysterious Thriller .
Platform :
Theatre .
Language :
Malayalam
Time :
124 Minutes 52 Seconds.
Rating :
4 / 5
✍️
Saleem P. Chacko.
CpK DesK.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം " Detective Ujjwalan " മലയാളം കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലാണ് ഒരുക്കിയിരിക്കുന്നത് .
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജി.യും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ടൈറ്റിൽ കഥാപാത്രമായി ധ്യാൻ ശ്രീനിവാസ നും ,സി .ഐ .ശംഭു മഹാദേവായി സിജു വിൽസണും വേഷമിടുന്നു. കോട്ടയം നസീർ, സീമ ജി. നായർ, റോണി ഡേവിഡ് ,കലാഭവൻ നവാസ്, നിർമ്മൽ പാലാഴി, ജോസി സിജോ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരി ക്കുന്നു. പ്രശസ്ത ഡിജിറ്റൽ താരങ്ങളായ അമീൻ , നിഹാൽ നിസാം നിബ്രാസ് , നൗഷാദ് ഷാഹുബാസ് ഇവരുടെ അരങ്ങേറ്റം കൂടിയാണ് ഈ സിനിമ .
റസീ സംഗീതവും എഡിറ്റിംഗ് ചമൻ ചാക്കോയും നിർവ്വഹിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊജക്റ്റ് ഡിസൈനേഴ്സ് സെഡിന് പോൾ, കെവിൻ പോൾ, കോൺടെന്റ് ഹെഡ് ലിൻസി വർഗീസ്, ഛായാഗ്രഹണം പ്രേം അക്കാട്ടു, ശ്രയാന്റി, പശ്ചാത്തലസംഗീതം - ആഡീഷണൽ മ്യൂസിക് സിബി മാത്യൂ അലക്സ് , കലാസംവിധാനം കോയാസ് എം, സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ, സിങ്ക് സിനിമ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, വസ്ത്രാലങ്കാരം നിസാർ റഹ്‌മത്, മേക്കപ്പ് ഷാജി പുൽപള്ളി, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് പിസി, ആക്ഷൻ തവാസി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രതീഷ് മൈക്കൽ, ഡി ഐ പോയറ്റിക്, വിഎഫ്എക്സ് ഐ വിഎഫ്എക്സ്, സ്‌റ്റിൽസ് നിദാദ് കെ എൻ എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ .
2021 ഡിസംബർ 16 പുറത്തിറങ്ങിയ " മിന്നൽ മുരളി " എന്ന സൂപ്പർ ഹീറോചിത്രത്തിന് ശേഷമുള്ള രണ്ടാമത്തെ സൂപ്പർ ഹീറോ ചിത്രമാണിത് . " ഗാർഗി " എന്ന തമിഴ് ചിത്രത്തിന് ശേഷം പ്രേം അക്കുടി - ശ്രയാൻ്റി എന്നിവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു.
50 വർഷമായി കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലാത്ത പ്ലാച്ചിക്കാവ് എന്ന കൊച്ചു ഗ്രാമത്തിൽ നടക്കുന്ന കഥയാണിത് . പെട്ടെന്ന് തുടർച്ചയായി ക്രൂരമായ കൊല പാതകങ്ങൾ ആ പ്രദേശത്ത് നടക്കുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ പോലിസും നാട്ടുകാരും ഭീതിയിൽലാണ്ടു . തൻ്റെ കൂർമ്മബുദ്ധിയിലൂടെ കള്ളത്തരങ്ങൾ കണ്ടുപിടിക്കുന്ന നാട്ടുകാരൻ ഉജ്ജ്വലനെ പോലിസും ജനങ്ങളും ആശ്രയിക്കുന്നു. ഉജ്ജ്വലൻ്റെ അന്വേഷണം ഡാർക്ക് ഹ്യൂമറിലാണ് നടക്കുന്നത്. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ്സിനിമപറയുന്നത് .
ഡിറ്റക്ടീവ് ഉജ്ജ്വലനായി ധ്യാൻ ശ്രീനിവാസൻ മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത് തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയ ധ്യാൻ ശ്രീനിവാസൻ്റെ വിജയചിത്രമായിരിക്കു മിത് . സിജു വിൽസൺ ( സർക്കിൾ ഇൻസ്പെക്ടർ ശംഭു മഹാദേവ് ) , റോണി ഡേവിഡ് ( ഇൻസ്പെക്ടർ സച്ചിൻ ടി ) എന്നിവരും തങ്ങളുടെ റോളുകൾ ഭംഗിയാക്കി .ഇവരോടൊപ്പം കുദോസ് മീഡിയാ എന്ന യൂട്യൂബിലൂടെ ശ്രദ്ധേയരായ നവാഗതരായ അമീൻ , നിഹാൽ നിസാം , നിബ്രാസ് നൗഷാദ് ,ഷഹുബാസ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു.
കോമഡി ചിത്രത്തെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാക്കി പ്രേക്ഷകർസമക്ഷംഅവതരിപ്പിച്ച ഇരട്ട സംവിധായകരായ ഇന്ദ്രനീൽ ഗോപാലകൃഷ്ണനും രാഹുലുംശ്രദ്ധേയരായി. ക്ലൈമാക്സും അവസാനഭാഗത്തെ ഏഴുത്തുകളും കഴിഞ്ഞ് യൂണിവേഴ്സിലെ അടുത്ത സിനിമയുടെ സൂചനയും പ്രേക്ഷകർക്ക് നൽകുന്നു. എൻഡ് ക്രഡിറ്റ് തീരുന്നതുവരെ തീയേറ്ററിനുള്ളിൽ പ്രേക്ഷകർ ഇരുന്നില്ലെങ്കിൽ അത് നഷ്ടമാകും . വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കണമെന്ന് പറയുന്നു.
സോഫിയാപോൾ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഈ സിനിമ വിജയത്തിലേക്ക് .....
No comments: