എല്ലാരും ഒന്നിച്ചാൽ "ഇന്ത്യൻ സിനിമ ഇൻഡസ്ട്രി"യിൽ നിന്ന് ഹോളിവുഡിനെ വെല്ലുന്ന സിനിമകൾ പിറക്കുമെന്ന് ഉറപ്പ്.. "ഓഡിയോ ലോഞ്ചിൽ കൈയ്യടി നേടിയ വില്ലൻ മലയാളിയായ വിയാൻ മംഗലശ്ശേരി.
"ട്രെയിനിന് മുകളിൽ ബൈക്ക് ഓടിക്കുന്നത് കണ്ടു ചിരിച്ചു,എന്നാൽ ആ തെലുങ്ക് ഇൻഡസ്ട്രി ഇന്ന് ബോളിവൂഡിനൊപ്പം, അവിടുത്തെ എല്ലാ ഹിറ്റ് സിനിമകളിലും ഒരു സൗത്ത് ഇന്ത്യൻ ഉണ്ടാവും,എല്ലാരും ഒന്നിച്ചാൽ "ഇന്ത്യൻ സിനിമ ഇൻഡസ്ട്രി"യിൽ നിന്ന് ഹോളിവുഡിനെ വെല്ലുന്ന സിനിമകൾ പിറക്കുമെന്ന് ഉറപ്പ്.. "ഓഡിയോ ലോഞ്ചിൽ കൈയ്യടി നേടിയ വില്ലൻ മലയാളിയായ വിയാൻ മംഗലശ്ശേരി.
സെലിബ്രൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കാർത്തികേയൻ നിർമിച്ച, ശ്രീറാം, പ്രിയങ്ക, വിയാൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച തെലുങ്ക് ചിത്രമാണ് "നിശബ്ദ പ്രേമ". സംവിധായകൻ രാജ്ദേവ് ഒരുക്കിയ പ്രണയ-റൊമാന്റിക് ആക്ഷൻ എന്റർടെയ്‌നർ. ചിത്രം മെയ് 23 ന് ഗ്രാൻഡ് തിയറ്റർ റിലീസായി. ചിത്രത്തിന്റെ ട്രെയിലറും ഗാനലോഞ്ചും ഹൈദരാബാദ് പ്രസാദ് ലാബിൽ നടന്നു. പ്രൊഡ്യൂസർ കൗൺസിൽ സെക്രട്ടറി പ്രസന്ന കുമാർ, ഡയറക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വീരശങ്കർ, നിർമ്മാതാവ് ചിന്തപ്പള്ളി രാമറാവു, നിർമ്മാതാവ് രാജേഷ് പുത്ര, വിതരണക്കാരൻ സുബ്ബ റെഡ്ഡി തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു. പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ സെക്രട്ടറി പ്രസന്ന കുമാർ ട്രെയിലർ പുറത്തിറക്കി, ഡയറക്‌ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വീരശങ്കർ ഗാനം പുറത്തിറക്കി.
No comments: