കോമഡി പശ്ചാത്തലത്തിലുള്ള കുടുംബചിത്രമാണ് " പ്രിൻസ് and Family " . ദിലീപിൻ്റെ തിരിച്ച് വരവ് .


 

Movie :

പ്രിൻസ് and Family 


Director: 

Binto Stephen .


Genre :

Family  Comedy Drama.


Platform :  

Theatre .


Language : 

Malayalam 


Time :

 134 Minutes 4 Seconds.


Rating : 

4 / 5 


✍️


Saleem P. Chacko.

CpK DesK.


ദിലീപിനെ നായകനാക്കി നവാഗതനായ  ബിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്ത " പ്രിൻസ് and Family " തിയേറ്ററുകളിൽ എത്തി. 


ദിലീപ് നായകനാകുന്ന 150-മത്തെ ചിത്രമാണിത്. ദിലീപ് ( പ്രിൻസ് ചക്കാലയ്ക്കൽ ) , ധ്യാൻ ശ്രീനിവാസൻ ( ജിൻസ് ചക്കാലയ്ക്കൽ )  , റാണിയ ( ചിഞ്ചു റാണി ) , മീനാക്ഷി ( അന്ന ) , മഹിമ നമ്പ്യാർ ( ജെസി ) , ജോസ് കുട്ടി ജേക്കബ് ( ഷിൻസ് ) , അർജുൻ അശോകൻ ( ജോണി ), ജോണി ആൻ്റണി ( കെ.കെ ) , ഉർവ്വശി ( അഭ്യന്തരമന്ത്രി ജോസഫൈൻ ) , ബിന്ദു പണിക്കർ ( ജാൻസി ) മഞ്ജുപിള്ള ( സഫീയാ ) എന്നിവരോടൊപ്പം അസ്വിൻ ജോസ് , സിദ്ദിഖ് , വിനിൽ തട്ടിൽ ഡേവിഡ് , റോസ് ബെത്ത് ജോയി ജയേഷ് തമ്പാൻ  എന്നിവരും അഭിനയിച്ചിരിക്കുന്നു.


ജനഗണമന  ,മലയാളി ഫ്രം ഇന്ത്യ എന്നി ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവ്വഹിച്ചിരിക്കുന്നു. രണാദിവെ ഛായാഗ്രഹണവും സാഗ ദ സാഗർദാസ് എഡിറ്റിംഗും , സനൽ ദേവ് സംഗീതവും, വിനായക് ശശികുമാർ ഗാനരചനയും ഒരുക്കിയിരിക്കുന്നു. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചി രിക്കുന്നത് .


ഒരു ഇടത്തരം ക്രിസ്ത്യൻ കുടുംബ ത്തിൽ നടക്കുന്ന പിണക്കങ്ങളും ഇണക്കങ്ങളും രസകരമായ മുഹൂർത്തങ്ങളും എല്ലാം കോർത്തി ണക്കിയ ഒരു ചിത്രമാണിത് .കോമഡി പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ് " പ്രിൻസ് and Family " . ദിലീപിന്റെ തിരിച്ച് വരവാണ് ഈ സിനിമ എന്ന് തന്നെ പറയാം .

No comments:

Powered by Blogger.