" സൂപ്പർ ജിമിനി " ഉടൻ തിയേറ്ററുകളിലേക്ക് .
റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "സൂപ്പർ ജിമിനി She Was Right " . പത്തനംതിട്ട ജില്ലയിൽ പൂർണ്ണമായി ചിത്രീകരിച്ച " സൂപ്പർ ജിമ്നി " ഉടൻ തിയേറ്ററുകളിലേക്ക് .
" മീനാക്ഷി " പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സീമ ജി.നായർ,കുടശനാട് കനകം, ഡോ. രജിത്കുമാർ , ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലഭാവൻ റഹ്മാൻ, കലാഭാവൻ നാരയണൻ കുട്ടി, കോബ്ര രാജേഷ് , ഉണ്ണികൃഷ്ണൻ. എൻ. എം .ബാദുഷ,പ്രിയങ്ക, ജോഷ്ന തരകൻ,അനിൽ ചമയം, സംഗീത, സ്വപ്ന അനിൽ,പ്രദീപ്, ഷാജിത്, മനോജ്,സുബ്ബലക്ഷ്മിയമ്മ,ബാലതാരങ്ങളായ ദേവനന്ദ,അൻസു മരിയ, തൻവി,അന്ന, ആര്യൻ,ആദിൽ, ചിത്തിര എന്നിവരും അഭിനയിക്കുന്നു.
ജി.കെ.നന്ദകുമാർ ഛായാഗ്രഹണവും, ശിവാസ് വാഴമുട്ടം , നിസാം ഹുസൈൻ, രാജീവ് ഇലന്തൂർ. സതീഷ് കൈമൾ എന്നിവർ ഗാനരചനയും , ഡോ. വി.ബി ചന്ദ്രബാബു പ്രദീപ് ഇലന്തൂർ, ശ്രീജിത്ത് തൊടുപുഴ എന്നിവർ സംഗീതവും നിർവഹിക്കുന്നു. അഖില ആനന്ദ്, കല്ലറ ഗോപൻ, മീനാക്ഷി സുരേഷ്, അനിൽകുമാർ ടി. എ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത് .
ജിതിൻ കുമ്പുക്കാട്ട് എഡിറ്റിംഗും , ഷെറീഫ് ചാവക്കാട്കലാസംവിധാനവും ഷെമി മേക്കപ്പും, ശ്രീലേഖ ത്വിഷി വസ്ത്രലാങ്കരവും, അജീഷ് അവണി സ്റ്റിൽസും, ആക്ഷൻ കോറിയോഗ്രാഫി ഡ്രാഗൺ ജിറോഷും , വി.ബി രാജേഷ് ടൈറ്റിൽ മ്യൂസിക്കും , സ്പ്രിംഗ് നൃത്ത സംവിധാനവും നിർവ്വഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടർ ശ്രീജിത്ത്, ജയരാജ്, വിഷ്ണു,ദീപക്, സൈമൺ, പ്രൊജക്ട് ഡിസൈനർ പ്രസാദ് മാവിനേത്ത്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിശ്വപ്രകാശ്, സുനിൽ തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .
സലിം പി. ചാക്കോ .
CpK DesK
No comments: