Since 2016

സഹ സംവിധായകൻ അനിൽ സേവ്യർ (39)നിര്യാതനായി.



സഹ സംവിധായകൻ അനിൽ സേവ്യർ  (39)നിര്യാതനായി.


എറണാകുളം: ശിൽപ്പിയും ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായകനുമായ അനിൽ സേവ്യർ (39) നിര്യാതനായി. ഫുട്ബോൾ കളിക്കിടയിലുണ്ടായഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി. എ സേവ്യറാണ് പിതാവ്. 


അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും  ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരുകയായിരുന്നു.


 തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ ശേഷം ഹൈദ്രബാദ് കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു. ഒരേ സമയം ക്യാംപസിൽ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപ്പം അനിലാണ് സൃഷ്ടിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു

No comments:

Powered by Blogger.