Since 2016

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന " വിരുന്ന് " സിനിമയുടെ ടീസർ 2 പുറത്തിറങ്ങി . അർജുൻ സർജ , നിക്കി ഗൽറാണി മുഖ്യവേഷങ്ങളിൽ . ആഗസ്റ്റ് 23ന് " വിരുന്ന് " റിലീസ് ചെയ്യും .



കണ്ണൻ താമരക്കുളം  സംവിധാനം ചെയ്യുന്ന  " വിരുന്ന് " സിനിമയുടെ ടീസർ 2 പുറത്തിറങ്ങി . അർജുൻ സർജ , നിക്കി ഗൽറാണി മുഖ്യവേഷങ്ങളിൽ . ആഗസ്റ്റ് 23ന് " വിരുന്ന് " റിലീസ് ചെയ്യും .


https://youtu.be/wnsR3DkC00A?si=zjhKP6vtf3lzg9bD


കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന  ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം 'വിരുന്ന്'ആഗസ്റ്റ്‌ 23ന് തീയേറ്ററുകളിൽ എത്തും . നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിച്ച "വിരുന്ന് "ൽ അർജുൻ സർജ , ഗിരീഷ് നെയ്യാർ, നിക്കി ഗൽറാണി, മുകേഷ്, ബൈജു സന്തോഷ് , അജു വർഗീസ് തുടങ്ങിയ മലയാളത്തിലെയും തമിഴിലെയും പ്രധാന താരങ്ങൾ അണിനിരക്കുന്നു.

ഇൻവസ്റ്റി​ഗേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് റീച്ച് മ്യൂസിക് ആണ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തിൽ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്. 


ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രവിചന്ദ്രനും, പ്രദീപ് നായരും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിമ ഗിരീഷ്, അനിൽ കുമാർ കെ, ലൈൻ പ്രൊഡ്യൂസർ: രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ളൈ ജി, എഡിറ്റർ: വി.ടി ശ്രീജിത്ത്‌, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാതല സംഗീതം: റോണി റാഫേൽ, ആർട്ട്‌: സഹസ് ബാല, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊജക്ട് ഡിസൈനർ: എൻ.എം ബാദുഷ, ലിറിക്‌സ്: റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനക്കുന്ന് ,പ്രൊഡക്ഷൻ മാനേജർ: അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : സുരേഷ് ഇളമ്പൽ, വിനയൻ,അസോസിയേറ്റ് ഡയറക്ടർ: രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ, വി.എഫ്.എക്സ്: ഡിടിഎം, സൂപ്പർവിഷൻ: ലവകുശ, ആക്ഷൻ: ശക്തി ശരവണൻ, കലി അർജുൻ, പി.ആർ.ഓ: സുനിത സുനിൽ, ശിവപ്രസാദ് ,വാഴൂർ ജോസ് . സ്റ്റിൽസ്: ശ്രീജിത്ത്‌ ചെട്ടിപ്പടി, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


സലിം പി. ചാക്കോ .

No comments:

Powered by Blogger.