ഫെഫ്ക MDTV അംഗമായ ഫോക്കസ് പുള്ളർ ഷിജു വയനാട്ടിലെ വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലെ മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിൽ നിര്യാതനായി .
ഫെഫ്ക MDTV അംഗമായ ഫോക്കസ് പുള്ളർ ഷിജു വയനാട്ടിലെ വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലെ മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിൽപ്പെട്ട് നമ്മെ വിട്ടുപോയ വിവരം വേദനയോടെ അറിയിക്കുന്നു .
ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം സുരക്ഷാ പ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ട് . കനത്ത പ്രകൃതി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ ജേഷ്ഠനും മകളും ചികിത്സയിലാണ് . ഷിജുവിന്റെ അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ് .
ഷിജുവിന്റെ അയൽക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ട ആശ്വാസ വാർത്തയും പങ്കുവെക്കുന്നു.
പ്രണവിന്റെ വീട്ടുകാർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ് .
സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം , അനിയത്തിപ്രാവ് , അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട് .
പ്രകൃതി ദുരന്തത്തിൽ അണഞ്ഞു പോയ എല്ലാ സഹോദരങ്ങൾക്കും മലയാള ചലച്ചിത്ര പ്രവർത്തകരുടേയും ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെയും പ്രണാമം.
No comments: