"ചുവന്ന താടി- നാട്യരത്‌നം കണ്ണൻ പാട്ടാളി ഓർമ്മകൾ"."ചുവന്ന താടി- നാട്യരത്‌നം കണ്ണൻ പാട്ടാളി ഓർമ്മകൾ".


കഥകളി ആചാര്യൻ നാട്യരത്‌നം കണ്ണൻ പാട്ടാളി ആശാനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുന്ന "ചുവന്ന താടി- നാട്യരത്‌നം കണ്ണൻ പാട്ടാളി ഓർമ്മകൾ" എന്ന ഡോക്യുമെന്ററി അഡ്മൈസർ യൂട്യൂബ് ചാനലിൽ റിലീസായി.


https://youtu.be/R75M32RNbhs?si=4Z6Bl4UkqjCf66ZI


വിനോദ് കണ്ണോൽ സംവിധാനം നിർവഹിച്ച ഈ ഡോക്യൂമെന്ററിയുടെ ഛായാഗ്രഹണം അവിനാഷ് കാർത്തികേയം നിർവ്വഹിക്കുന്നു.

എഡിറ്റിംഗ്-ആഡ് സ്റ്റോറി സ്റ്റുഡിയോ, പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പദ്മശ്രീ സധനം ബാലകൃഷ്ണൻ ആശാൻ, പി വി കെ പനയാൽ, ഡോ. വി. ബാലകൃഷ്ണൻ, ടി ടി കൃഷ്ണൻ, മധു പണിക്കർ അരവത്ത്, കെ കുഞ്ഞിരാമൻ എക്സ് എം എൽ എ, പി. മുരളീധരൻ, ഡോ. എം എ ശ്രീധരൻ, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, വെള്ളോറ സുകുമാരൻ, എൻ വി കൃഷ്ണൻ മാസ്റ്റർ, കുഞ്ഞി ക്കണ്ണൻ തച്ചങ്ങാട്, ഗോവിന്ദൻ അരവത്ത് എന്നിവരുടെ ഓർമ്മ കളിലൂടെയാണ് ആശാന്റെ ജീവിത കഥ പറയുന്നത്.


സ്വര ദേവ്ന ക്രീയേഷന്റെ ബാനറിൽ അനിൽ കുമാർ പാലത്തിങ്കര നിർമ്മിക്കുന്ന "ചുവന്ന താടി- നാട്യരത്‌നം കണ്ണൻ പാട്ടാളി ഓർമ്മകൾ"എന്നഡോക്യുമെന്ററിയുടെ ടൈറ്റിൽ ഡിസൈൻ ദിനകർലാൽ നിർവ്വഹിക്കുന്നു.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.