അരുൺ ചന്ദുവിൻ്റെ മികച്ച സയൻസ് ഫിക്ഷൻ മോക്കുമെൻ്ററിയാണ് " ഗഗനചാരി " .



Director: 

Arun Chandu .


Genre :

Science Fiction Comedy .


Platform :  

Theatre .


Language : 

Malayalam  


Time :

115 minutes 42 Seconds .


Rating : 

4 / 5 .


SaleeM P. ChackO .

CpK DesK


അരുൺ ചന്തു സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ കോമഡി ചിത്രം " ഗഗനചാരി " തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു .


2040ൽ കേരളത്തിലെ പണി പൂർത്തിയാകാത്ത ഒരു കെട്ടിടത്തിൽ താമസിക്കുന്ന മൂന്ന് പേരുടെ മുന്നിൽ ഒരു നിഗൂഡ അന്യഗ്രഹജീവി എത്തുന്നു .ഡിസ്റ്റോപിയൻ പതിപ്പിലുള്ള ഗഗനാചാരിയാണിത്. 


ഗോകുൽ സുരേഷ് ( അലൻ ജോസ് ) , കെ.ബി. ഗണേഷ്കുമാർ ( വിക്ടർ വാസുദേവൻ ) , അനാർക്കലി മരയ്ക്കാർ ( ആലിയമ്മ ), അജു വർഗീസ് (  ( വൈഭവ് വിദ്യാനാഥൻ) എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


സുർജിത്ത്എസ്.പൈഛായാഗ്രഹണവും , അരവിന്ദ് മൻമഥൻ എഡിറ്റിംഗും, ശങ്കർ ശർമ്മ സംഗീതവും ഒരുക്കിയിരിക്കുന്നു. വിനായക അജിത്ത് ഈചിത്രംനിർമ്മിച്ചിരിക്കുന്നു 1962 മുതൽ സാജൻ ബേക്കറി, സായഹ്ന വാർത്തകൾ അരുൺ ചന്ദുവാണ് സംവിധാനം ചെയ്തത് .


എല്ലാം തകർന്ന അവസ്ഥയിലും ഭൂമി തന്നെ വാസയോഗ്യമല്ലാത്ത അവസ്ഥയിലുണ്ടാകുന്നകേരളത്തിൻ്റെ ഡിസ്റ്റോപ്പിയൻ ഭാവിയെയാണ് നമുക്ക് സിനിമ പരിചയപ്പെടുത്തുന്നത്. അന്യഗൃഹ ജീവികളുടെ ആദ്യ തിരമാലയ്ക്കെതിരായപോരാട്ടത്തിൻ്റെ ഭാഗമായമുൻസൈനികഉദ്യോഗസ്ഥനായ വിക്ടർ വാസുദേവനും അദ്ദേഹത്തിൻ്റെ സഹായികളായ അലനും ,വൈഭവുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ . ഈ സിനിമയിൽ പ്രേക്ഷകർ കാണുന്നത് മൂവരുടെയും ജീവിതത്തിൽ ഒരു അന്യഗ്രഹജീവി  എത്തുബോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


കെ.ബി. ഗണേഷ്കുമാർ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ഗോകുൽ സുരേഷും , അജു വർഗ്ഗീസും കോമഡി രംഗങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. അന്യഗ്രഹജീവിയായി അനാർക്കലി മരയ്ക്കാർ ശ്രദ്ധേയ അഭിനയമാണ് നടത്തിയിരിക്കുന്നത് .


വിക്ടറിൻ്റെ പ്രവർത്തനത്തെക്കുറിച്ചും ലോകത്തിൻ്റെ അവസ്ഥയെക്കുറിച്ചും ഡോക്യൂമെൻ്ററി നിർമ്മാതാക്കൾ അഭിമുഖം നടത്തുന്ന ഒരു മോക്കുമെൻ്ററി എന്ന നിലയിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് .ഇത് സാമൂഹ്യ ആക്ഷേപഹാസ്യത്തിന് മികച്ച ഫോർമാറ്റ് നൽക്കുന്നു. യുവ അന്യഗ്രഹജീവി സംസാരിക്കുന്ന ശബ്ദം മല്ലിക സുകുമാരേൻ്റേതാണ്. വ്യത്യസ്തയുള്ള മികച്ച സിനിമകളുടെ പട്ടികയിൽ ഈ സിനിമയെ ഉൾപ്പെടുത്താം .

No comments:

Powered by Blogger.