" ഗോളം " മർഡർ ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ .പക്വതയാർന്ന അഭിനയവുമായി യുവനടൻ രഞ്ജിത്ത് സജീവ് .



Director: 

Samjad . 


Genre :

Crime  Thriller .


Platform :  

Theatre .


Language : 

Malayalam.


Time :

120 minutes 22Seconds .


Rating : 

3.75 / 5 .


SaleeM P. ChackO .

CpK DesK. 


രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്‌നേച്ചർഫിലിംക്രിയേഷൻസിന്റെ ബാനറിൽ ആൻ & സജീവ് എന്നിവർചേർന്ന്നിർമ്മിച്ചിരിക്കുന്ന ചിത്രമാണ്  "ഗോളം ". സസ്പെൻസ് മിസ്റ്ററി ത്രില്ലറായ ഈ ചിത്രം നവാഗതനായ  സംജാദ് സംവിധാനം ചെയ്തി രിക്കുന്നത് .


മൈക്ക് ,ഖൽബ് എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് ( എഎസ് പി സന്ദീപ്കൃഷ്ണ)എന്നകേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ ( ബി.ടെക് ഇൻ്റർനാഷണൽ എം.ഡി ഐസക്ക് ജോൺ ) ,  സണ്ണി വെയ്ൻ ( ജിപ്സൺ ജോൺ ) , അലൻസിയർ ലേ ലോപ്പസ് ( സി. ഐ റഹിം  ) , ശ്രീകാന്ത് മുരളി ( എസ്.പി ബാബു തോമസ് ഐ.പി.എസ് ) എന്നിവരോടൊപ്പം സിദ്ദിഖ് , ചിന്നു ചാന്ദ്നി , നൈനാൻ കെ അലക്സ് , ആശാ മഠത്തിൽ ശ്രീകാന്ത്,കാർത്തിക് ശങ്കർ , അൻസൽ പള്ളുരുത്തി , അജ്ജന ബാബു , സുധി കോഴിക്കോട് , പ്രവീൺ വിശ്വനാഥ് , പ്രിയ  ശ്രീജിത്ത്  , ശീതൾ ജോസഫ് , അല എസ് നയന , അനു ആനന്ദൻ , ഗായത്രി സതീഷ് , രമാദേവി , ഗൗരി പാർവ്വതി , ഉണ്ണി ദേശപോഷിണി , ആരിഫ ഹിന്ദ് , റിലാഹ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ഗോളത്തിന്റെ തിരക്കഥഒരുക്കിയിരിക്കുന്നത് 2023ലെമികച്ചവസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാനചലച്ചിത്രപുരസ്‌കാരം(സൗദി വെള്ളക്ക , നെയ്മർ )സ്വന്തമാക്കിയ മഞ്ജുഷ രാധാകൃഷ്ണനാണ് ഗോളത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്.സസ്പെൻസ് ത്രില്ലർ 'ഇരട്ട'യുടെ ക്യാമറ കൈകാര്യം ചെയ്ത വിജയ് ഗോളത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.നെയ്മർ ,കിംഗ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ കലാസംവിധാനം ഒരുക്കിയ നിമിഷ് താനൂർ ഗോളത്തിന്റെകലാസംവിധാനം ഒരുക്കുന്നു.ഉദയ് രാമചന്ദ്രൻ എക്സിക്യൂട്ടീവ്പ്രൊഡ്യൂസറാകുന്ന ഗോളത്തിൽ ആദ്യമായി എബി സാൽവിൻ തോമസ് സംഗീതവും പശ്ചാത്തലസംഗീതവുംനിർവഹിക്കുന്നു.ഗാനരചനവിനായക്ശശികുമാർ.മധുരം, കേരള സ്റ്റോറി, ആട്ടം എന്നീ ചിത്രങ്ങളുടെ എഡിറ്ററായ മഹേഷ്‌ ബുവനേന്താണ് ഗോളത്തിന്റ എഡിറ്റർ.പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ, കാസ്റ്റിംഗ് ഡയറക്ടർ- ആക്ടർ ബിനോയ് നമ്പാല , ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രതീഷ് കൃഷ്ണ, മേക്കപ്പ്-രഞ്ജിത്ത് മണാലിപറമ്പിൽ , സ്റ്റീൽസ്-ജസ്റ്റിൻ വർഗീസ് ,ശബ്ദമിശ്രണം-വിഷ്ണു ഗോവിന്ദ്, പരസ്യക്കല-യെല്ലോ ടൂത്ത്സ്,ടിവിറ്റി പി ആർ ഒ-എ എസ് ദിനേശ് തുടങ്ങിയവരാണ് അണിയറശിൽപ്പികൾ .


ബി.ടെക് ഇൻ്റർനാഷണലിൻ്റെ എം.ഡി ഐസക്ക് ജോൺ ഓഫിസിലെ ബൂത്ത്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തുന്നു.ഈമരണത്തിൻ്റെനിഗൂഡതകൾആഴിക്കാൻനിയോഗിക്കപ്പെടുന്ന ഓഫീസറാണ് എ. എസ്. പി സന്ദീപ് കൃഷ്ണ .എം.ഡി ഐസക്ക് ജോണിൻ്റെ മരണംകൊലപാതകമാണെന്ന്എസ്.പി തെളിയിക്കുന്നതാണ്സിനിമയുടെ പ്രമേയം . ഗോളത്തിൻ്റെ ത്രില്ലിംഗയായ കാഴ്ചാനുഭവം എടുത്ത് പറയാം . ഓരോ രംഗങ്ങളും ആകാംക്ഷ നിലനിർത്തുന്നു .യുവനടൻ രഞ്ജിത്ത് സജീവ് എ.എസ് പി സന്ദീപ് കൃഷ്ണയായി പക്വതയാർന്ന അഭിനയം കാഴ്ചവെച്ചു . സംജാദ് ഗോളത്തെ മികവുറ്റ ചിത്രമാക്കി മാറ്റി . വിജയ് യുടെ ഛായാഗ്രഹണവും , എബിൻ സാൽവിൻ തോമസിൻ്റെ പശ്ചാല സംഗീതവും ഗംഭീരം .


ഈ ചിത്രത്തിന്  " രണ്ടാംഭാഗവും " ഉണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നു.

No comments:

Powered by Blogger.