പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്ററിൻ്റെ പ്രേംസ്മൃതി മെഗാഷോ ജൂൺ 7ന് ..... നടി ശ്രീലതാനമ്പൂതിരിക്ക് പ്രേംനസീർ പുരസ്ക്കാരം.


 

പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്ററിൻ്റെ പ്രേംസ്മൃതി മെഗാഷോ ജൂൺ 7ന് ..... നടി ശ്രീലതാനമ്പൂതിരിക്ക് പ്രേംനസീർ പുരസ്ക്കാരം.


പ്രേംനസീർ സുഹൃത് സമിതി ഒമാൻ ചാപ്റ്റർ റോയൽ കിംഗ്, എലൈറ്റ് ജൂവലറി സഹകരണത്തോടെ ജൂൺ ഏഴിന് വാദി കബീർ മജാൻ ഹൈറ്റ്സിൽ പ്രേംസ്മൃതി എന്ന പേരിൽ മെഗാ ഷോ ഒരുക്കുന്നു. ചലച്ചിത്ര താരം ശ്രീലതാ നമ്പൂതിരിക്ക് പ്രേംനസീർ ചലച്ചിത്ര ശ്രേഷ്o പുരസ്ക്കാരം  ( 50000 രൂപ,ഫലകം, പ്രശസ്തിപത്രം) ചടങ്ങിൽ മുഖ്യാതിഥിയാകുന്ന ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടി സമർപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സമിതി ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് ഷഹീർ അഞ്ചൽ അറിയിച്ചു. ആടുജീവിതം എന്ന സിനിമയിലെ ഒമാൻ താരം താലിബ് അൽ ബലൂഷി, ആടുജീവിതത്തിലെ ജീവിക്കുന്ന കഥാപാത്രം മുഹമ്മദ് നജീബ് എന്നിവരെയും ആദരിക്കും. ഒമാനിലെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രേംനസീർ പുരസ്ക്കാരങ്ങളും ടാലൻ്റ്  ഹണ്ട് വിജയികൾക്ക് സമ്മാനങ്ങളും ചടങ്ങിൽ വെച്ച് സമർപ്പിക്കുമെന്ന് ചാപ്റ്റർ സെക്രട്ടറി കൃഷ്ണരാജ് അഞ്ചാലുംമൂട് അറിയിച്ചു.ചലച്ചിത്രതാരങ്ങളായ ടോണി ആൻ്റണി, നീനാകുറുപ്പ്, നർത്തകി സുമി റാഷിക്ക്, ഗായകരായ ഷബ്നം റിയാസ്, ഇമ്രാൻ ഖാൻ എന്നിവരും ഒമാൻ ചാപ്റ്റർ കലാപ്രവർത്തകരും അവതരിപ്പിക്കുന്ന കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. കേരള സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ഒമാൻ ചാപ്റ്റർ രക്ഷാധികാരികളായ അഹമ്മദ് പറമ്പത്ത്, ഹക്കീം, വനിതാ വിഭാഗം സെക്രട്ടറി ഫൗസിയ സനോജ് , ജോയിൻ്റ് സെക്രട്ടറി സന്ദീപ്, വൈസ് പ്രസിഡണ്ട് പൊന്നു സുരേന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

No comments:

Powered by Blogger.