" മുറിവ് " ജൂൺ 14 ന് റിലീസ് ചെയ്യും .



അങ്ങിനെ 'മുറിവ്' സിനിമ എത്തുകയാണ്. ജൂൺ 14ന് പെരുന്നാൾ റിലീസ് ആയിട്ടാണ് നിങ്ങളുടെ അടുത്തുള്ള തീയേറ്ററുകളിൽ സിനിമ എത്തുന്നത്. കേവലം ഒരു സിനിമ എന്നതിലുപരി ഞാൻ നിർമ്മാണപങ്കാളി കൂടിയായ ചിത്രമാണിത്. 'ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ്' എന്ന ബാനറിൽ ഞാൻ നിർമ്മാണ പങ്കാളിയായ ഒരു കുഞ്ഞുചിത്രം.


ഒരുപാട് നാളത്തെ ആഗ്രഹം. അതിലേറെ അത് പൂർത്തിയാക്കാൻ ചങ്ക് പോലെ കൂടെ നിന്ന ഒരുപാട് പേരുടെ അധ്വാനം. ഒരു വാദ്യകാരൻ്റെ മകനായിട്ടും വന്നത് പത്ര ഫീൽഡിൽ. തുടക്കം പത്രവിതരണക്കാരൻ. പത്രവിതരണക്കാരനിൽ നിന്നും മാധ്യമ പ്രവർത്തകനിലേക്ക്. അവിടുന്ന് സിനിമയിലേക്ക്. ആറ് വർഷത്തെ സിനിമ പി.ആർ.ഒ പദവിയിൽ നിന്ന് ഇപ്പോ നിർമ്മാതാവിലേക്ക്. ഈ യാത്രയിൽ ഒരുപാട് പേരെ മറകാൻ കഴിയില്ല. എൻ്റെ അമ്മ, പെങ്ങൾ, അളിയൻ, കുടുംബം, ജന്മഭൂമി, മാതൃഭൂമിസഹപ്രവർത്തകർ.സിനിമയിലേക്ക് എത്തിച്ച എൻ്റെ കണ്ണൻ ചേട്ടൻ (കണ്ണൻ താമരക്കുളം Kannan Thamarakkulam), ബാദുക്ക, എന്നെ വിശ്വസിച്ച് സിനിമ വർക്കുകൾ തന്ന നിർമ്മാതാക്കൾ, സംവിധായകർ, പ്രൊഡക്ഷൻ കൺട്രോളർമാർ, ഇന്നും എൻ്റെ കൂടെയുള്ള കൂടപിറപ്പുകൾ, പ്രിയപ്പെട്ട Siyad Koker, Shermeen Siyad  Unnikrishnan B, കൂടെയില്ലങ്കിലും മനസിൽ എന്നുമുള്ള സംഗീത് സാർ .... എല്ലാവരേയും ഈ നിമിഷത്തിൽ നന്ദിയോടെ ഓർക്കുന്നു. അതിനേക്കാളുപരി വല്ലാത്ത ഒരു പരീക്ഷണ ഘട്ടത്തിലും എന്നെ വിശ്വസിച്ച് ചേർത്ത് നിർത്തിയ സിനിമയുടെ സംവിധായകൻ ഷമീറിക്ക ( K Shemeer Ottapalam ). മറക്കാൻ കഴിയില്ല മനുഷ്യ നിങ്ങളെ ജീവിതത്തിൽ. അത്രക്ക് ദ്രോഹങ്ങൾ വന്ന ആ സമയത്ത് കൂടെ നിർത്തിയതിന്. കളിയാക്കിയവർ, കുറ്റം പറഞ്ഞവർ, കൂടെ നിന്ന് പണിതവർ, ഇന്നും എൻ്റെ നാശം കാണാൻ കൊതിക്കുന്നവർ എല്ലാവരോടും സ്നേഹം മാത്രം. തൽക്കാലം തോൽക്കാൻ മനസില്ല, കഴിവും മനസും ഉള്ളടത്തോളം.....


വിലയ അവകാശവാദങ്ങളൊന്നുമില്ലാതെ ആണ് മുറിവ് എത്തുന്നത്. പുതുമുഖങ്ങളുടെ ചിത്രം എന്നലുപരി ഒരുപാട് മനുഷ്യരുടെ ആഗ്രഹമാണിത്. എല്ലാ തരത്തിലും തുടക്കകാരുടെ ചിത്രം. അഭിനയിക്കുന്നവർ മുതൽ നിർമ്മാണം, ക്യാമറമാൻ, എഡിറ്റർ, മേക്കപ്പ്, കോസ്റ്റ്യൂംസ്, ഡിസൈൻസ് തുടങ്ങി ഒരുപാട് കലാകാരൻമാരെ സ്വതന്ത്രരാക്കുന്ന സിനിയാണിത്. 


കാണണം..... അഭിപ്രായം പറയണം...


പി ശിവപ്രസാദ് .


Beyond Cinema Creatives 

Magic Moments 

BC Creatives


Boney Assanar High Hopes Film Factory KR Praveen Praveen Raj Pookkadan Soniyal Varghese  Jithin Jithu Robin Thomas Ameer Amee Indrajith KB 


https://in.bookmyshow.com/bengaluru/movies/murivu-malayalam/ET00399857

No comments:

Powered by Blogger.