കേട്ടറിഞ്ഞതിനും ...... കെട്ടുപിണഞ്ഞതിനുമപ്പുറം ..... " ഒരു കെട്ടുകഥയിലൂടെ... Myth of the Dark " കോന്നിയിൽ തുടങ്ങി . സംവിധാനം : റോഷൻ കോന്നി .
ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനി ഒരുക്കുന്ന പുതിയ ചിത്രം“ഒരു കെട്ടുകഥയിലൂടെ Myth of the Dark "കോന്നിയിൽ തുടങ്ങി .
ദേശാടനപക്ഷികൾസിനിമപ്രൊഡക്ഷൻകമ്പനിയുടെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ (ബഹ്‌റൈൻ ), സവിത മനോജ് എന്നിവർ നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതിസംവിധാനംചെയ്യുന്ന "ഒരുകെട്ടുകഥയിലൂടെ Myth of the Dark " പത്തനംതിട്ട കോന്നിയിൽ ആരംഭിച്ചു.
ചിത്രത്തിന്റെ പൂജ കോന്നി മഠത്തിൽ കാവ് ദേവീക്ഷേത്രത്തിൽ നടന്നു. ചടങ്ങിൽ കോന്നി എംഎൽഎ അഡ്വ. കെ യു ജെനീഷ്കുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം , കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ , കോന്നിയൂർ ബാലചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കേട്ടറിഞ്ഞതിനും ......
കെട്ടുപിണഞ്ഞതിനുമപ്പുറം .....
" ഒരു കെട്ടുകഥയിലൂടെ...... Myth of the Dark "
നീനാകുറുപ്പ്, ചെമ്പിൽ അശോകൻ, അരിസ്റ്റോസുരേഷ്, മനോജ് പയ്യോളി, വൈഗ റോസ് ,ജീവനമ്പ്യാർ, ബിഗ് ബോസ്ഫെയിം ഡോ: രജിത്കുമാർ, ജി കെ പണിക്കർ, ശ്രീകാന്ത്ചിക്കു, എസ്.ആർ. ഖാൻ കോഴിക്കോട്, ബാല മയൂരി, ഷമീർ, അൻസു കോന്നി, ജോർജ് തോമസ് എന്നിവർക്കൊപ്പം പുതുമുഖങ്ങളായ സച്ചിൻ പാലപ്പറമ്പിൽ, മിന്നു മെറിൻ,അൻവർ, അമൃത്,ആൻമേരി,അതുല്യ, മാളവിക, ശിഖ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ കഥയും കോ- ഡയറക്ഷനും ജിറ്റ റോഷൻ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം ഷാജി ജേക്കബ് ,എഡിറ്റിംഗ് റോഷൻ കോന്നി ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ശ്യാം അരവിന്ദം, കലാ സംവിധാനം ഷാജി മുകുന്ദ് , വിനോജ് പല്ലിശ്ശേരി ,ഗാനരചന - മനോജ് കുളത്തിങ്കൽ , മുരളി മൂത്തേടം. സംഗീതം - സജിത്ത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ - സജിത്ത് സത്യൻ, ചമയം - സിന്റ മേരി വിത്സന്റ് ,നൃത്ത സംവിധാനം -അതുൽ രാധാകൃഷ്ണൻ, കോസ്റ്റുംസ് -അനിശ്രീ, ആലാപനം - ബെൽരാം, നിമ്മി ചക്കിങ്കൽ, ശരത് എസ് മാത്യു,സ്റ്റിൽസ് എഡ്‌ഡി ജോൺ .അസ്സോസിയേറ്റ് ഡയറക്ടർ കലേഷ്‌കുമാർ ,അസിസ്റ്റന്റ് ഡയറക്ടർമാർ നന്ദഗോപൻ ,നവനീത് .ആർട്ട് അസിസ്റ്റന്റ് - ഗോപു ,ഫോക്കസ് പുള്ളർ കിഷോർലാൽ,അസോസിയേറ്റ് ക്യാമറാമാൻ - ശ്രീജേഷ്,പോസ്റ്റർ ഡിസൈൻ സുനിൽ എസ് പുരം , ലൊക്കേഷൻ മാനേജർസ് ആദിത്യൻ , ഫാറൂഖ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
പി.ആർ.സുമേരൻ
( പി.ആർ. ഓ)
9446190254.
No comments: