വിഷ്ണു കെ. മോഹൻ - ജിൻ്റോ തോമസ് ടീമിൻ്റെ ചിത്രത്തിൻ്റെ ചീത്രീകരണം പൂർത്തിയായി.
വിഷ്ണു കെ. മോഹൻ - ജിൻ്റോ തോമസ് ടീമിൻ്റെ ചിത്രത്തിൻ്റെ ചീത്രീകരണം പൂർത്തിയായി.


മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളും, നിരവധി സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ  അവതരിപ്പിച്ച  ദിനീഷ് പിയും  കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. 


മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്, എറണാകുളം, എന്നിവിടങ്ങളിലായാണ് നടന്നത്.ഒരു അച്ഛന്റെയും മകളുടെയും ജീവിതപശ്ചാത്തലത്തിലൂടെഅവതരിപ്പിക്കുന്ന തിരക്കഥ സാമൂഹിക പ്രസക്തമായ ഒരു വിഷയം മുന്നോട്ട് വെക്കുന്നു.വിഷ്ണു കെ. മോഹൻ്റെ തിരക്കഥയിൽ ജിൻ്റോ തോമസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .


നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ, പ്രദീപ്‌ ബാലൻ, പോൾ ഡി ജോസഫ് എന്നിവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.റെജി ജോസഫ് ഛായാഗ്രഹണവും പ്രഹ്‌ളാദ് പുത്തഞ്ചേരി എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. അർജുൻ അമ്പയുടെ വരികൾക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ സിജോ മാളോല, ആർട്ട്‌  ബിജു ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ജിക്കു കട്ടപ്പന. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.

No comments:

Powered by Blogger.