ശരത് കുമാർ കേന്ദ്ര കഥാപാത്രമാവുന്ന ഹിറ്റ് ലിസ്റ്റ് നാളെ എത്തും.ശരത് കുമാർ കേന്ദ്ര കഥാപാത്രമാവുന്ന ഹിറ്റ് ലിസ്റ്റ് നാളെ എത്തും.


' പോർ തൊഴിൽ ', ' പരം പൊരുൾ ' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ശരത് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലറായ "*ഹിറ്റ് ലിസ്റ്റ്* " നാളെ റിലീസ് ചെയ്യും. ഒട്ടേറെ സവിശേതകളുള്ള ചിത്രത്തിൻ്റെ നിർമ്മാതാവ് പ്രശസ്ത സംവിധായകൻ കെ.എസ്.രവികുമാറാണ്. 


ഹിറ്റ് ലിസ്റ്റ് ട്രെയിലർ .


 https://youtu.be/rXkAUU63t74?si=OqXhYr2c8RHvVuu5


നവാഗതരായ സൂര്യ കതിർ കാക്കല്ലാർ , കെ.കാർത്തികേയൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ എന്ന് ഖ്യാതി നേടിയ വിക്രമൻ്റെ പുത്രൻ വിജയ് കനിഷ്‌ക ഹിറ്റ് ലിസ്റ്റിലൂടെ തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. ഐശ്വര്യാ ദത്ത , സ്മൃതി വെങ്കട്ട് , സിത്താര, അഭി നക്ഷത്ര, അനുപമ കുമാർ, കെ ജി എഫ് വില്ലൻ രാമചന്ദ്ര രാജു ( ഗരുഡ റാം ), ഗൗതം വാസുദേവ് മേനോൻ, സമുദ്രക്കനി, മുനിഷ് കാന്ത്, റെഡിൻ കിങ്സ്‌ലി, ബാലശരവണൻ എന്നിങ്ങനെ വലിയൊരു താര നിര മറ്റു  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ. രാം ചരൺ സിനിമാട്ടോഗ്രാഫിയും  , ജോൺ എബ്രഹാം എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ആർക്കെ സെല്ലുലോയ്ഡിൻ്റെ ബാനറിൽ കെ.എസ്.രവികുമാർ നിർമ്മിച്ച " *ഹിറ്റ് ലിസ്റ്റ്*  " മുരളി സിൽവർ സ്ക്രീൻ  പിക്ചർസ് കേരളത്തിൽ റിലീസ് ചെയ്യും.


സി.കെ.അജയ് കുമാർ.


No comments:

Powered by Blogger.