ഉർവ്വശി , പാർവ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന " ഉള്ളൊഴുക്ക് " എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .
ഉർവ്വശി , പാർവ്വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന  " ഉള്ളൊഴുക്ക് " എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


പാർവതി രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് തിരികെ എത്തുന്നത്.


സുഷിൻ ശ്യാം സംഗീതവും , ഷെഹനാദ് ജലാൽ ഛായാഗ്രഹണവും , കിരൺ ദാസ് എഡിറ്റിംഗും , മുഹമ്മദ് ബാവ കലാസംവിധാനവും , ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും , റോണക്സ് സേവ്യർ മേക്കപ്പും , ലിജു പ്രഭാകർ കളറിസ്റ്റ്യൂം ,പഷൻ ലാൽ അസോസിയേറ്റ് പ്രൊഡ്യൂസറും , ഡിക്സൺ പൊടുത്താസ് പ്രൊഡക്ഷൻ കൺട്രോളറും ,അംബ്രോ വർഗ്ഗീസ് ചീഫ് അസോസിയേറ്റ് ഡയറ്കടറും , സിനോയ് ജോസഫ് സൗണ്ട് റീ റിക്കാർഡിംഗുമാണ്.റോണി സ്ക്രൂവാല , ഹണി തെഹറാൻ , അഭിക്ഷേക് ചൗബോ എന്നിവർ ആർ. എസ് . വി.പി, മക്ഗഫീൻ പിക്ച്ചേഴ്സ് എന്ന ബാനറുകളിലാണ് ഈ ചിത്രം നിർമ്മിക്കുന്നത് . റെവറി എൻ്റെർ ടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ സഞ്ജീവ്കുമാർ നായരാണ് സഹനിർമ്മാണം നിർവ്വഹിക്കുന്നത് .

സുഷിൻ ശ്യാം പാർവ്വതി എന്നിവർ ഇന്നലെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വാചകങ്ങളാണിത്. 


" രഹസ്യങ്ങൾ എത്ര കൂഴിച്ചുമൂടിയാലും അത് പുറത്തുവരും " . ഈ പോസ്റ്റ് സോഷ്യൽ മിഡിയായിൽ ഇന്നലെ  വലിയ ചർച്ചയായിരുന്നു. ഇന്ന് അതിനുള്ള ഉത്തരം വന്നു . അതാണ് " ഉള്ളൊഴുക്ക് " .


സലിം പി.ചാക്കോ 


No comments:

Powered by Blogger.