സൂര്യയുടെ "ഗജിനി "ജൂൺ 7ന് വീണ്ടും തിയേറ്ററുകളിൽ.


 

സൂര്യയുടെ "ഗജിനി "ജൂൺ 7ന് വീണ്ടും  തിയേറ്ററുകളിൽ.


സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത"ഗജനി" പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ്  വെർഷനുമായി ജൂൺ ഏഴിന് തിയേറ്ററിൽ റിലീസ് ചെയ്യുന്നു.


മനഃശാസ്ത്രത്തെ ഉൾകൊണ്ട് 2005-ൽ റിലീസ് ചെയത് സൂപ്പർ വിജയ തരംഗം സൃഷ്ടിച്ച ഈ തമിഴ് ചിത്രമായ "ഗജനി"യിൽ റിയാസ് ഖാൻ, പ്രദീപ് റാവത്ത് തുടങ്ങിയവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ശരവണാ ക്രിയേഷൻസിന്റെ ബാനറിൽ സേലം ചന്ദ്രശേഖരൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖർ നിർവ്വഹിച്ചിരിക്കുന്നു.സംഗീതം-ഹാരിസ് ജയരാജ്, എഡിറ്റർ-ആന്റണി.


പുത്തൻ സാങ്കേതിക മികവോടെ കേരള തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ ഒരുമിച്ച്  റിലീസ് ചെയ്യുന്ന "ഗജിനി" 2k ഹൈ ക്വാളിറ്റിഅറ്റ്മോസിൽഅവതരിപ്പിക്കുന്നു.കേരളത്തിൽ റോഷിക എന്റർപ്രൈസസ് റീലീസ് "ഗജിനി" പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.