പ്രശസ്ത ഗായിക ഉമ രമണൻ ( 69) അന്തരിച്ചു.തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ  പ്രശ്സത ഗായിക  ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളിൽ ഉമ പിന്നണി പാടിയിട്ടുണ്ട്. ജീവിത പങ്കാളിയും ഗായകനുമായ എ വി രമണൻ ലളിതഗാന ശാഖയിൽ മികവ് തെളിയിച്ച വ്യകതിയാണ്. 


നിഴലുകൾ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ”പൂങ്കത്താവേ താൽതിരവൈ…” എന്ന ഗാനമാണ് ഉമയെ സംഗീത ലോകത്ത് ശ്രദ്ധേയയാക്കി മാറ്റിയത തത്സമയ സംഗീത പരിപാടികളിൽ പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ള ഒരു പ്രത്യേക കഴിവ് ഉമ എന്ന ഗായികക്കുണ്ട്. 


35 വർഷത്തെ സംഗീത ജീവിതത്തിൽ ഉമ രമണൻ 6,000-ലധികം ലൈവ് കൺസർട്ടുകളാണ് ചെയ്തിട്ടുളളത്. 

No comments:

Powered by Blogger.