കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2 ; ''നീലോർപ്പം' ഗാനം പുറത്ത്.


 

കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2 ; ''നീലോർപ്പം' ഗാനം പുറത്ത്. 


https://youtu.be/6ZAm27NvFCY?si=Zt1smEWjHmGxIYg3


ലോകമെമ്പാടുമുള്ള പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. കമൽ ഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. 'നീലോർപ്പം' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്ത് വിട്ടത്. സിദ്ധാർഥ് രാകുൽ പ്രീത് സിങ്ങ് എന്നിവർ എത്തുന്ന പ്രണയഗാനമാണ് ഇത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻചിത്രംവിതരണത്തിനെത്തിക്കും. ജൂലൈ 12ന് ചിത്രം തീയേറ്ററുകളിലെത്തും.


താമരൈ ആണ് ഗാനം എഴുതിയിരിക്കുന്നത്. അബി, ശ്രുതിക എന്നിവരാണ്ഗാനംആലപിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ഹിറ്റ് ചാർട്ടിലേക്ക് ഗാനം ഇടം നേടിയത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്നു.


ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ - അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ജി കെ എം തമിഴ് കുമരൻ. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ. പി ആർ ഒ - ശബരി

No comments:

Powered by Blogger.