സോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു.സോണിയ അഗർവാൾ, ജിനു ഇ തോമസ് എന്നിവരുടെ ഹൊറർ സസ്പെപെൻസ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ റിലീസ് ചെയ്തു.


പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യൻ നായിക സോണിയ അഗർവാൾ, ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'ബിഹൈൻഡ്ഡ്' എന്ന ചിത്രത്തിലെ ടീസർ റിലീസ് ചെയ്തു. കാഴ്ചക്കാരെ ഭീതിയിലാഴ്ത്തുന്ന ടീസറിന് വളരെ മികച്ച പ്രതികരണം ആണ് ഇതുവരെയുംകിട്ടിക്കൊണ്ടിരിക്കുന്നത്. പ്രിയ താരങ്ങളായ മഞ്ജു വാര്യരുടെയും, രമ്യ കൃഷ്ണൻ്റെയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് തമിഴിലും മലയാളത്തിലുമായി റിലീസിന് എത്തുന്ന ഈ സിനിമയുടെ ടീസർ റിലീസ് ചെയ്തത്. ദുരൂഹത നിറഞ്ഞ ഒരു ബംഗ്ലാവിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസ് പുറത്തു കൊണ്ടുവരുന്ന ഹൊറർ സിനിമ ബിഹൈൻഡിൽ സോണിയ അഗർവാളും ജിനു ഇ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു


മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയയെ കൂടാതെ മറീന മൈക്കിൾ, നോബി മാർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, ഗായത്രി മയൂര, വി കെ ബൈജു, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും, തുടർന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാൻ ഉള്ള ശ്രമവും, അതിൻ്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന 'BEHINDD' ഒരു ഹൊറർ സസ്പെൻസ് ത്രില്ലർ ആണ്. റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കർദാസും, ടി.ഷമീർ മുഹമ്മദും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് അൻസാറും ചേർന്ന് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റർ: വൈശാഖ് രാജൻ, ബി.ജി.എം: മുരളി അപ്പാടത്ത്, ലിറിക്സ്: ഷിജജിനു, ആരിഫ് അൻസാർ, ഇമ്രാൻ ഖാൻ, ആർട്ട്: സുബൈർ സിന്ദഗി, കോസ്റ്റ്യൂം: സജിത്ത് മുക്കം, മേക്കപ്പ്: സിജിൻ, പ്രോഡക്ഷൻ കൺട്രോളർ: ഷൌക്കത്ത് മന്നലാംകുന്ന്, ആക്ഷൻ: ബ്രൂസ്ലി രാജേഷ്, കൊറിയോഗ്രാഫി: കിരൺ ക്രിഷ്, ഡി.ഐ: ബിലാൽ റഷീദ് (24 സെവൻ), സൗണ്ട് ഡിസൈൻ: കരുൺ പ്രസദ്, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വൈശാഖ് എം സുകുമാരൻ, വി.എഫ്.എക്സ്: ശ്രീനാഥ്, സ്റ്റിൽസ്: ആഞ്ചോ സി രാജൻ, വിദ്യുദ് വേണു, പി.ആർ.ഓ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ബി.സി ക്രിയേറ്റീവ്സ്, ഡിസൈൻസ്: മാജിക് മൊമൻ്റ്സ്, മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


https://youtu.be/CgVKIgirWao?si=4aMbNLL4QLPbhP_5


Exiting teaser of the movie BEHINDD released through the social media pages of Manju Warrier and Ramya Krishnan. Saregama aired the teaser in Tamil and Malayalam languages.


The film 'Behindd' is a horror suspense thriller movie, that reveals the suspense behind the mysterious banglow, featuring Sonia Aggarwal and Jinu E Thomas in the lead role. The horror suspense thriller movie is directed by Amhan Raphy, Produced and Scripted by Shija Jinu, under the banner of Paavakkutty Creations.


Apart from Sonia who is returning to films after a gap, the film also features  Marina Michael, Nobby Marcos, Sinoj Varghese, Amhan Raphy, Gayatri Mayura, V. K. Baiju, Kannan Sagar, Jenson Alappat, Shivdasan Marampilly, Ambili Sunil etc .. 


The movie will be a come back for Sonia Aggarwal, who is knows for the hit films like 7/G Rainbow Colony, Kathal Kondain, Madhurai, Puthupettai, Kovil etc. She has acted as heroine against the leading actors like Vijay, Dhanush, Simbu, Sudeep etc.


Dop: Sandeep Sankardas & T Shameer Muhammed 

Editor: Vysakh Rajan

Music: Murali Appadath, Arif Ansar & Sunny Madhavan

BGM: Murali Appadath

Chief Associate Director: Vaisakh M Sukumaran

Art Directors: Subair Zindagi & Sijin

Costume Designer: Sajith Mukkam

Makeup: Sijin

Stunt: Brucelee Rajesh

Choreography: Kiran Krish

DI: Bilal Rasheed (24 Seven)

FFX & Final Mixing: Karun Prasad

Title & VFX : Sreenath

Studio: Sound Brewery 

Singers: Karthik (Tamil), Najim Arshad, Nitya Mammen (Tamil), Durga Viswanath, Murali Appadath (Telugu), Sudeep Kumar & Shija Jinu

Production Controller: Shoukath Mannalamkunnu

Finance Controller: Sinu Thomas

Lyrics: Shija Jinu, Sooraj Subbayan, Mani Maninathan (Tamil)  & Imran Khan (Telugu), Arif Ansar (Tamil)

Stills: Anjo C Rajan, Vidhyud Venu & Manu Puthur

PRO: P Sivaprasad

Designs: Manu Davinci & Magic Moments

No comments:

Powered by Blogger.