വിപിൻ‌ദാസ് - ഫഹദ് ഫാസിൽ ചിത്രത്തിൽ എസ്.ജെ.സൂര്യയും .


 

വിപിൻ‌ദാസ് - ഫഹദ് ഫാസിൽ ചിത്രത്തിൽ എസ്.ജെ.സൂര്യയും .


വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഫഫദ് ഫാസിൽ ചിത്രത്തിൽ തെന്നിന്ത്യൻ താരം എസ്.ജെ.സൂര്യയും അഭിനയിക്കുന്നു. എസ്.ജെ.സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. അണിയറപ്രവർത്തകർ ഇതുവരെ വാർത്ത സ്ഥിരീകരിച്ചില്ലെങ്കിലും ഹൈദരാബാദിൽ നടന്ന വിപിൻ ദാസ്- എസ് ജെ സൂര്യ കൂടിക്കാഴ്ചയിൽ പുതിയ പ്രോജെക്റ്റിനായി ഇരുവരും കൈകോർക്കാൻ തീരുമാനിച്ചതായാണ് പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. 


ബാദുഷാ സിനിമാസിന്റെ ബാനറിൽ ബാദുഷയും ഷിനോയ് മാത്യുവും ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

No comments:

Powered by Blogger.