സുരേശനും സുമലതയും മെയ് പതിനാറിന് എത്തും.



സുരേശനും സുമലതയും മെയ് പതിനാറിന് എത്തും.


സമീപകാലത്ത് ഏറെ കൗതുകവും പ്രതിക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ.


നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയും അവതരിപ്പിക്കുന്നത്. ഇതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതിലെ പ്രധാന ഘടകം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.

അവതരണത്തിലും, കഥയിലും, കാസ്റ്റിംഗിലുമൊക്കെയായി നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചു കൊണ്ടാണ് സംവിധായകനായ രതീഷ് ബാലുഷ്ണപ്പൊതുവാൾ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.


ഇതിലെ സുരേശനും സ്വമലതയും പ്രേക്ഷകർ ഇതിനു മുമ്പുതന്നെ നെഞ്ചിലേറ്റിയതാണ്. ഈ ചിത്രത്തെ സംബസിച്ചടത്തോളം, അന്നനെ ബിലേറ്റിയ ആ കഥാപാത്രങ്ങൾ മുഴുനീള കഥാപാത്രങ്ങളായി എത്തുന്നു എന്നതാണ്. ചിരിക്കാനും ചിന്തിക്കാനം ധാരാളം വിഭവങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു ' ആ പ്രതീഷകൾ നില നിർത്തിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.


രാജേഷ് മാധവനും ചിത്രാ നായരുമാണ് സുരേശന്നയും സുമലതയേയും അവതരിപ്പിക്കുന്നത്.കുഞ്ചാക്കോ ബോബൻ തൻ്റെ പ്രശസ്തമായ കൊഴുമ്മൽ രാജീവന വീണ്ടും ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു.


സുധീഷ്, ശരത് രവി ,പി.പി. കുഞ്ഞികൃഷ്ണൻ മാഷ്,ബാബു അന്നൂർ, തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.ഇവർക്കൊപ്പം പരിശീലനം നൽകി തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.


ഗാനങ്ങൾ - വൈശാഖ് സുഗുണൻ, സംഗീതം. ഡോൺ വിൻസന്റ് , ഛായാഗ്രഹണം - സബിൻ ഊരാളു കണ്ടി.എഡിറ്റിംഗ്‌ - ആകാശ്' തോമസ്ക്രിയേറ്റീവ് ഡയറക്ടർ സുരേഷ് ഗോപിനാഥ്. കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി.പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ. സിൽവർ ബെസ്റ്റുഡിയോസ് സിൽവർ ബ്രോമൈഡ് പിക്ച്ചേർസ് എന്നീ ബാനറുകളിൽ ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.


ഈ ചിത്രം മെയ് പതിനാറിന് ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിക്കുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.