വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ'യിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അക്ഷയ് കുമാർവിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ'യിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അക്ഷയ് കുമാർ .


വിഷ്ണു മഞ്ചുവിനെ കേന്ദ്ര കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ആക്ഷൻ ചിത്രം 'കണ്ണപ്പ'യിലൂടെ അക്ഷയ് കുമാർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ചിത്രത്തിന്റെ ഹൈദരാബാദിലെ ചിത്രീകരണത്തിൽ ജോയിൻ ചെയ്ത് വിഷ്ണു മഞ്ജു, പ്രഭാസ്, മോഹൻലാൽ എന്നിവർക്കൊപ്പം ചേർന്നാണ് തന്റെ പുതിയ തുടക്കത്തിന് താരം ആരംഭം കുറിക്കുന്നത്.


തികച്ചും സുപ്രധാനമായോരു കഥാപാത്രത്തെയാണ് അക്ഷയ് കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിലെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടെ നിർണായക രംഗങ്ങൾ ചിത്രീകരിക്കാനൊരുങ്ങുന്ന ഹൈദരാബാദിലെ സെറ്റിൽ താരം ഉടൻ ജോയിൻ ചെയ്യും. 


വിഷ്ണു മഞ്ജുവിന്റെ വാക്കുകൾ, "അക്ഷയ് സാറിനൊപ്പമുള്ള ഷൂട്ടിംഗിൽ ത്രില്ലിങ്ങാണ്. ചിത്രത്തിന്റെ ക്ലൈമാക്സിന്റെ ചിത്രീകരണത്തിൽ ഞങ്ങൾ ഒരുമിച്ചുണ്ട്. ഇത്രയും എക്സ്പീരിയൻസ്ഡായ ഒരു നടൻ ഞങ്ങളൊടൊപ്പം ചേരുന്നതിൽ വലിയ അഭിമാനം തോന്നുന്നു. അക്ഷയ് സാറിന്റെ വരവോടെ 'കണ്ണപ്പ' പൂർണമായും ഒരു പാൻ ഇന്ത്യൻ ചിത്രമായ് മാറും." 


ഏറെ പ്രതീക്ഷയോടെയാണ് 'കണ്ണപ്പ'യുടെ റിലീസിനായ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചുവിനോടൊപ്പം മോഹൻ ബാബു, മോഹൻലാൽ, പ്രഭാസ്, ശരത് കുമാർ, ബ്രഹ്മാനന്ദം തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചൗ, ആക്ഷൻ കൊച്ച ഖംഫക്ഡി, കോറിയോഗ്രഫി പ്രഭുദേവ എന്നിവരാണ് നിർവഹിക്കുന്നത്. 


കെട്ടുറപ്പുള്ള തിരക്കഥക്ക് മികച്ച ദൃശ്യാവിഷ്കാരം പകർന്ന് ഒരുങ്ങുന്ന ഈ ചിത്രം കഴിഞ്ഞ വർഷം ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തിൽ വെച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിഷ്ണു മഞ്ചുവിന്റെ അഞ്ച് വയസ്സുള്ള മകൻ അവ്‌റാം മഞ്ചു, പുതുമുഖ താരം പ്രീതി മുഖുന്ദൻ എന്നിവരും വളരെ പ്രധാനപ്പെട്ട വേഷങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പിആർഒ: ശബരി.

No comments:

Powered by Blogger.