ബ്ലെസി - പൃഥിരാജ് സുകുമാരൻ്റെ " ആടുജീവിതം " 100* " കോടി ക്ലബിൽ .


 

2024 മാർച്ച് 28ന് റിലീസ് ചെയ്ത " ആടുജീവിതം " വെറും ഒൻപത് ദിവസംകൊണ്ടാണ് ആ​ഗോളകളക്ഷനിൽ 100 കോടിയെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ മലയാളത്തിൽ ഏറ്റവും വേ​ഗത്തിൽ ഈ കളക്ഷൻ നേടുന്ന ചിത്രമെന്ന പേരും " ആടുജീവിതം" കരസ്ഥമാക്കി.


പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷൻ ചിത്രമാണ് " ആടുജീവിതം" . മലയാളത്തിൽ ഏറ്റവും വേ​ഗമേറിയ 50 കോടി കളക്ഷനും ആടുജീവിതത്തിന് അവകാശപ്പെട്ടതാണ്. 2024ൽ 100 കോടി നേടുന്ന മൂന്നാമത്തെ ചിത്രമാണ് " ആട് ജീവിതം " . പ്രേമലു , മഞ്ഞുമ്മൽ Boys തുടങ്ങിയ ചിത്രങ്ങളും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു.


ബെന്യാമിൻ്റെ പ്രശ്സതമായ " ആടുജീവിതം " നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ഈ ചിത്രം സകല റിക്കാർഡുകളും ഭേദിച്ച് മുന്നേറുന്നു. 82 കോടി മുതൽ മുടക്കുള്ള ഈ ചിത്രം വിഷ്യൽ റോമാൻസാണ് നിർമ്മിച്ചിരിക്കുന്നത്. 


അമല പോൾ , റിക്കി ജീൻ ലൂയിസ് , ശോഭ മോഹൻ , കെ. ആർ. ഗോകുൽ , താലിബ് ആൽ ബാലുഷി , റിക്ക് എബി , നാസർ കരുതേനി , റോബിൻ ദാസ് , ബാബുരാജ് തിരുവല്ല , ആകേഫ് നജീം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 


സംഗീതവും പശ്ചാത്തലസംഗീതവും എ.ആർ റഹ്മാനും , ഛായാഗ്രഹണം കെ. എസ് സുനിലും , എഡിറ്റിംഗ് എ. ശ്രീകർ പ്രസാദും , ശബ്ദലേഖനം റസൂൽ പൂക്കുട്ടിയും , ഗാനരചന റഫീഖ് അഹമ്മദും നിർവ്വഹിച്ചിരിക്കുന്നു. പൃഥിരാജ് പ്രൊഡക്ഷൻസാണ് ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .



സലിം പി.ചാക്കോ. 



No comments:

Powered by Blogger.