ജോർദ്ദാനിൽ നിന്നും സിജോ സമുവേൽ : #ആടുജീവിതം Every Breath is a Battle :



#ആടുജീവിതം  Every Breath is a Battle


25/4/2020


ജോർദാൻ പോലീസിൽ നിന്നുംയാത്ര ചെയ്യാനുള്ള പ്രത്യേകം പെർമിഷൻ എടുക്കാൻ പോയപ്പോൾ തന്നെ അവർ ചോദിച്ചു ലോകം മുഴുവൻ ലോക്ഡോൺ ആണ് എന്നു നന്നായി അറിയാമല്ലോ ഈ ഒരു യാത്ര ആവിശ്യം ഉള്ളതാണോ? ഒരുവിധത്തിൽ പെർമിഷൻ വാങ്ങി നേരെ പോയത് കുറച്ചു ജോർദാൻ അറബിക് സ്വീറ്റ് വാങ്ങിക്കാനാണ്. കാരണം നാളെ കാണാൻ പോകുന്ന ആളുകൾ ഒരു പക്ഷെ മലയാള സിനിമയെ ഓസ്കർ അവാർഡ് തലത്തിൽ എത്തിക്കാനുള്ളവർ ആണ്......




എന്നിലുള്ളിലെ ആകാംഷ കാരണം പിറ്റേ ദിവസം പതിവിലും നേരത്തെ ഉണർന്നു ..          7.30 ആയപ്പോൾ തന്നെ ജോലി സഥലമായ ഷിദിയയിൽ നിന്നും പിക്ക് അപ്പ്‌ൽ കയറി. പോകുന്ന സഥലം വളരെ  മണലുകളാൽ ചുറ്റപ്പെട്ട സ്ഥലം ആയതിനാൽ ആണ് ഫോർ ബൈ ഫോർ ഉള്ള പിക്കപ്പ് തന്നെ ഉപയോഗിക്കാം എന്ന് കരുതിയത് . ലോക്ക് ഡൗൺ ആയതു കാരണം ഇടയ്ക്കിടെ പോലീസ് ചെക്കിംഗ് ഉണ്ടാകുമല്ലോ എന്ന് കരുതി മെയിൻ സിറ്റി വഴി പോകാതെ അധികം മെയിൻ റോഡുകൾ ഇല്ലാത്ത വഴിയിലൂടെയാണ് ഞാൻ വാദി റാം ലേക്ക് പോകുന്നത്.




രണ്ടുദിവസം മുമ്പ് ആണ് ഞാൻ പൃഥ്വിരാജിന്റെ പേഴ്സണൽ ട്രെയിനർ ആയ  അജിത്ത് ബാബുവിന് മെസ്സേജ് അയക്കുന്നത്.തിരിച്ചു റിപ്ലൈ തരും എന്നു ഒരു പ്രതീക്ഷയും ഇല്ലായിരുന്നു കാരണം കഴിഞ്ഞ് 20 ദിവസങ്ങളായി പൃഥ്വിരാജ്, ബ്ലിസി സാർ ഉൾപ്പെടെയുള്ള ആടുജീവിതം ടീം ജോർദാനിലെ ടൂറിസ്റ്റ് കേന്ദ്രമായ വാദി റാമിൽ ലോക്ക് ഡൗൺ കാരണം തിരികെ പോകാതെ നിൽക്കുന്നത്. വന്നാൽ കാണാൻ കഴിയുമോ എന്നുള്ള എന്റെ ചോദ്യത്തിന് വരൂ എല്ലാവരെയും പരിചയപ്പെടുത്തി തരാം എന്നുള്ള മറുപടി ആണ് എനിക്ക് കിട്ടിയത്. അജിത്ത് ബാബു  പൃഥ്വിരാജിന്റെ കൂടാതെ പല സെലിബ്രറ്റീസിന്റെയും  പേഴ്സണൽ ട്രെയിനർ ആണ്. വളരെ നാളായി അദ്ദേഹത്തെ ഫോളോ ചെയ്യുകയും പല മോട്ടിവേഷൻ വീഡിയോകൾ കാണുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ഒരു ചെറിയ ആരാധകനായ എന്നെ  ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ക്ഷണിച്ചപ്പോൾ വളരെ അധികം സന്തോഷം തോന്നി.




ജോർദാൻ ടുറിസത്തിനു വാദി റാം വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്. ഭൂമിയിലെ ചൊവ്വ എന്നാണ് വാദി റാം അറിയപ്പെടുന്നത്. 

നിരവധി മൂവികൾ ആണ് ഇവിടെ  ചിത്രീകരിച്ചിരിക്കുന്നത്. അങ്ങനെ ആദ്യമായി ഒരു മലയാളം മൂവി യുടെhttp://www.cinemaprekshakakoottayma.com/2024/03/every-breath-is-battle.html ഷൂട്ടിംഗ് നടക്കുന്നു.




അങ്ങനെ ഒരുമണിക്കൂർ നീണ്ട യാത്രക്ക് ശേഷം വാദി റാംലേക്കുള്ള പ്രവേശ കവാടം കഴിഞ്ഞതും റോഡ് ബ്ലോക്ക് ചെയ്തിട്ടുള്ള ബാരിക്കേടുകൾ കണ്ടു ഒന്ന് പേടിച്ചു. കാരണം തൊട്ടു അടുത്ത് തന്നെ ജോർദാൻ ആർമി നിൽക്കുന്നു. ഈ ലോക്ക് ഡൌൺ സമയത്തു എവിടെ പോകുന്നു എന്ന ചോദ്യത്തിന് പെർമിഷൻ കിട്ടിയ പേപ്പർ ഞാൻ നീട്ടി. അതു വായിക്കുന്നതിനു ഇടയിൽ മറ്റൊരു സീനിയർ ഓഫീസർ പറഞ്ഞു ഇന്നു രാവിലെ മുതൽ ടൂറിസ്റ്റ് സഥലങ്ങളിൽ പോകുന്നതും അവിടെ നിന്നും വെളിയിൽ പോകുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു എന്നു. ആറു തവണയോളം വാദി റാം കണ്ടിട്ടുള്ള ഞാൻ ഈ വട്ടം വന്നത് ഷൂട്ടിംഗ് ലൊക്കേഷനിലേക്കാണ് എന്ന് പറഞ്ഞു നോക്കിയിട്ടും അവർ കൂട്ടാക്കിയില്ല.


ഞാൻ മുമ്പ് പറഞ്ഞത് പോലെ വാദി റാം എന്നുള്ളത് വളരെ പോപ്പുലർ ആയിട്ടുള്ള ഒരു സ്ഥലം ആണ് ജോർദാനിൽ. കാരണം ബദുവിൻ എന്നുള്ള ഒരു സമുദായം ആണ് അവിടെ താമസിക്കുന്നത്. മെയിൻ ഗേറ്റ് കഴിഞ്ഞാൽ അവരുടെ ഒരു ചെറിയ വില്ലജ് ആണ്.അതിനു  ശേഷമേ വാദി റാം എന്ന അത്ഭുതത്തിലേക്ക് കടക്കാൻ കഴിയു.

 വളരെയധികം നിരാശയോടെ തിരിച്ചുള്ള മടക്കത്തിന്റെ ഇടയിൽ ഞാൻ  കോച്ച് അജിത്ത് ബാബുവിനു വിവരങ്ങൾ പറഞ്ഞു മെസ്സേജ് അയച്ചു...2nd ഷെഡ്യൂളിന് തിരിച്ചു ജോർദാനിലേക്ക് വരുമ്പോൾ കാണാം എന്ന് അദ്ദേഹം അറിയിച്ചു....


ലോക്ക്ഡൗൺ സമയങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ഇന്ത്യക്കാർക്ക് പ്രത്യേക വിമാനം നൽകി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നപ്പോഴും ജോർദാൻ എന്ന രാജ്യത്തേക്ക് ഒരു വിമാനം പോലും അയക്കാഞ്ഞത് മാധ്യമങ്ങളുടെ ഇടയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. അവസാനം 23-5-2020 il പ്രത്യേക വിമാനത്തിൽ ആടുജീവിതം ടീം കേരളത്തിലേക്ക് മടങ്ങി....


മശറയിലെ ആടുകൾ, ഒട്ടകങ്ങൾ


മശറയിൽ കൂട്ടുണ്ടായിരുന്ന ഭീകരജീവിയായി പോയ ഹിന്ദിക്കാരൻ


ദൈവദൂതൻ ഇബ്രാഹിം ഖാദിരി


 അതീജീവിച്ച നജീബ്


മരണം വരിച്ച ഹക്കീം


വിരൂപനും വാട മണമുള്ള നജീബിനെ വാഹനത്തിൽ കയറ്റാൻ മനസ്സുകാണിച്ച അറബി


സാന്ത്വനമായെത്തിയ കുഞ്ഞിക്ക


റൂമിലും ജയിലിലും നജീബിനോടൊപ്പം കൂട്ടുണ്ടായിരുന്ന നിർഗുണനായ ഹമീദ്


മകനെ ഒരു നോക്കു കാണാൻ കഴിയാതെ മരണത്തിലകപ്പെട്ട ഉമ്മ നജീബിന് ഓർമയായി മാത്രമാകുന്ന തൻ്റെ പൊന്നു ബാപ്പ


നജീബിന്റെ എല്ലാമെല്ലാമായ സൈനു


 നജീബിന്റെ പൊന്നോമന നബീൽ


മരുപ്പച്ച മണൽകൂമ്പാര മരുഭൂമി,പാമ്പുകൾ, ഓന്തുകൾ


പല്ലികൾ


ഒട്ടക പക്ഷി


ബോംബെക്കാരൻ ശശി


പോക്കർ&പോച്ചക്കാരി രമണി


 അറവു റാവുത്തർ


മേലാള അർബാബുമാരുടെ അടിമകളായ മനുഷ്യത്വം നശിച്ച വിധിയെ പഴിക്കുന്ന മശറയിലെ അർബാബുമാർ


പൊലീസുകാർ,തടവുകാർ, എംബസി ബെന്യാമിൻ, ബ്ലെസ്സി, പൃഥ്വിരാജ്, എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി 


The goat lifeലൂടെ ലോകം മുഴുവൻ ശ്രദ്ധേയമാവുന്ന നിമിഷങ്ങൾ കടന്നു വരികയായി....


ഓസ്കാർ അവാർഡുകൾ നേടട്ടെ  എന്ന് ആശംസിച്ചുകൊണ്ട് ജോർദാനിൽ നിന്നും

Sijo Samuel


#ആടുജീവിതം

#Blessy

#PrithvirajSukumaran

No comments:

Powered by Blogger.