വേറിട്ട പ്രമേയവുമായി ഉല്ലാസ് ചെമ്പൻ്റെ " അഞ്ചക്കള്ളകോക്കാൻ " .Director :

Ullas Chemban.Genre :

Drama Action Thriller.


Platform :  

Theatre.


Language : 

Malayalam 


Time : 

147 minutes 56 Seconds.Rating : 3.5/ 5 .


Saleem P. Chacko .

CpK DesK .നടൻ ചെമ്പൻ വിനോദ് ജോസിൻ്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത ചിത്രമാണ് " അഞ്ചക്കള്ളകോക്കാൻ " . പൊറാട്ട് എന്നകലാരൂപത്തെമുൻനിർത്തിയാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് .ചെമ്പൻ വിനോദ് ജോസ് , ലുക്ക്മാൻ അവറാൻ, മണികണ്ഠൻ ആർ. ആചാരി , മെറിൻ ഫിലിപ്പ് , മേഘ തോമസ് , ശ്രീജിത് രവി , സെന്തിൽ കൃഷ്ണ, ബിറ്റോ ഡേവീസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ഉല്ലാസ് ചെമ്പൻ , വികിൽ വേണു എന്നിവർ തിരക്കഥയും, ആർമോ ഛായാഗ്രഹണവും , മണികണ്ഠൻ അയ്യപ്പ സംഗീതവും , രോഹിത് വി.എസ് വാരിയത്ത്എഡിറ്റിംഗുംനിർവ്വഹിച്ചിരിക്കുന്നു . ചെബോസ്ക്കി മോഷൻ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ചിത്രമാണിത്.എ & എച്ച്. എസ് പ്രൊഡക്ഷനാണ് ചിത്രത്തിൻ്റെ സഹ നിർമ്മാതാക്കൾ .കേരള - കർണ്ണാടക അതിർത്തിയിലെ ഒരു ഗ്രാമമായ കാളഹസ്തിയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഒരു കൊലപാതകമാണ് സിനിമയുടെ പശ്ചാത്തലം .
ചാപ്രാ സ്വാധീനമുള്ള വ്യക്തിയാണ് . അദ്ദേഹത്തിൻ്റെ മരണം പല സംഭവങ്ങളുടെ വേദിയാവുന്നു. പാലക്കാട്ടെ പാണർ സമുദായത്തിൻ്റെ നാടോടി രൂപമായ പോറാട്ട് നാടകം പ്രേക്ഷകരെ പരിചയപ്പെടുത്തുന്നു. ചെമ്പൻ വിനോദ് ജോസ് നടവരമ്പൻ പീറ്റർഎന്നസീനിയർപോലീസ്ക്കാരനായും ലുക്ക്മാൻ അവറാൻ വസുദേവൻ എന്ന പോലീസുകാരനായും, മണിക്കണ്ഠൻ ആർ. ആചാരി ശങ്കരനായും വേഷമിടുന്നു.ചില കൗതുകമുണർത്തുന്ന കഥാപാത്രങ്ങളുടെ സാന്നിദ്ധ്യത്താൽ ഉയർത്തപ്പെട്ട ലോൺ - ലീനിയർ ശൈലിയാണ് ഉപയോഗിച്ചിട്ടുള്ളത് .

സിനിമയിലെ ആക്ഷൻ രംഗങ്ങൾ  വേറിട്ടശൈലിയിൽഅവതരിപ്പിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം സിനിമയുടെ ഹൈലൈറ്റാണ്. ഗില്ലാപികളിൽ പ്രവീൺ ടി.ജെ പുത്തൻ താരോദയം ആണ്. 
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അഭിനേതാവായി ആണ്  ഉല്ലാസ് സിനിമരംഗത്ത്  എത്തുന്നത് .സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ , ജെല്ലിക്കെട്ട് , സുലേഖ മൻസിൽ എന്നി സിനിമകൾക്ക് ശേഷമാണ് ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രമാണ് " "അഞ്ചക്കള്ളകോക്കാൻ " .
ആക്ഷൻ രംഗങ്ങൾ കൊണ്ടും മേക്കിംഗ് കൊണ്ടും പ്രേക്ഷകരെ ഒന്നടക്കം കയ്യിലെടുത്ത് "അഞ്ചക്കളളകോക്കാൻ ".
No comments:

Powered by Blogger.