''ഓഫ് റോഡ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .



 ''ഓഫ് റോഡ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ,നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന " ഓഫ് റോഡ് " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


ഹരികൃഷ്ണൻ,സഞ്ജു ,ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്,  തുടങ്ങിയ യുവതാരങ്ങളോടൊപ്പം ലാൽ ജോസ്, അജിത് കോശി,നിയാസ് ബക്കർ,ഗണേഷ് രംഗൻ,അല എസ് നയന തുടങ്ങിയവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറേ പുതുമുഖങ്ങളും വേഷമിടുന്നു.റീൽസ് ആൻഡ് ഫ്രെയിംസിന് വേണ്ടി ബെൻസ് രാജ്, കരിമ്പുംകാലായിൽ തോമസ്,സിജു പത്മനാഭൻ,മായ എം ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം പി കാർത്തിക് നിർവ്വഹിക്കുന്നു.


ഷാജി സ്റ്റീഫൻ,കരിമ്പുംകാലയിൽ തോമസ്,സിജു കണ്ടന്തള്ളി,ബെന്നി ജോസഫ് ഇടമന എന്നിവരുടെ വരികൾക്ക് സുഭാഷ് മോഹൻരാജ് സംഗീതം പകരുന്നു.ബിജു നാരായണൻ ,ജാസി ഗിഫ്റ്റ്,നജീം അർഷാദ്,അപ്പാനി ശരത്,കലേഷ് കരുണാകരൻ തുടങ്ങിയവരാണ് ഗായകർ.എഡിറ്റിംഗ്,ജോൺ കുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സജയ് എടമറ്റം,ബെന്നി ജോസഫ് ഇടമന, ഡോക്ടർ ഷിബി,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ-ടോം സ്കോട്ട്,കല-ഷൈജു,മേക്കപ്പ്-ഷനീജ് ശില്പം,കോസ്റ്റ്യൂസ്-രമേശ് കണ്ണൂർ,കോ ഡയറക്ടർ- ആസാദ് അലവിൽ, പശ്ചാത്തല സംഗീതം- -ശ്രീരാഗ് സുരേഷ്,കളറിസ്റ്റ്-വിവേക് നായർ  ഓഡിയോഗ്രാഫി-ജിജു ടി ബ്രൂസ്,സ്റ്റുഡിയോചലച്ചിത്രം,ഗ്രാഫിക്സ് -ലൈവ് ആക്ഷൻ,ലൊക്കേഷൻ മാനേജർ - ജയൻ കോട്ടക്കൽ. ആക്ഷൻ-അഷ്റഫ് ഗുരുക്കൾ-നൃത്തം-ജോബിൻ മാസ്റ്റർ,സ്റ്റിൽസ്-വിഗ്നേഷ്, പോസ്റ്റർ ഡിസൈൻ- സനൂപ്.


കൂട്ടത്തിലൊരുവൻ്റെ ജീവിതത്തെ തകർത്ത ഒരു അനിഷ്ട സംഭവം.  അതിന്റെ പിറകിലെ യാഥാർത്ഥ്യം കണ്ടെത്താൻ ഇറങ്ങിത്തിരിച്ച ഏതാനും സുഹൃത്തുക്കൾ.അവരിലൂടെ ചുരുളഴിയുന്ന സത്യങ്ങൾ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ്"ഓഫ് റോഡ് ".പി.ആർ.ഒ എ.എസ്. ദിനേശ്.

No comments:

Powered by Blogger.