" കുടുംബസ്ത്രീയും കുഞ്ഞാടും " ആരംഭിച്ചു.


 " കുടുംബസ്ത്രീയും കുഞ്ഞാടും " ആരംഭിച്ചു. 


രണ്ടു വ്യത്യസ്ഥമായ കഥകൾ ഒരേ പോയിൻ്റിൽ എത്തിച്ചേർന്ന് രൂപാന്തരം പ്രാപിക്കുന്ന പുതിയ ചിത്രമാണ് കുടുംബ സ്ത്രീയും കുഞ്ഞാടും.ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിക്കന്ന ഈ ചിത്രം മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.




ഒക്ടോബർ ഏഴ് ശനിയാഴ്ച ഈ ചിത്രത്തിൻ്റെ ചിനീകരണം കോട്ടയത്ത് ആരംഭിച്ചു. തുരുത്തി മന്ദിരം കവലയിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്.


ധ്യാൻ ശ്രീനിവാസൻ ,ജാഫർ ഇടുക്കി, അജയ് (ഗിന്നസ് പക്രു) എന്നിവർ പങ്കെടുക്കുന്നരംഗത്തോടെയായിരുന്നു ചിത്രീകരണത്തിനു തുടക്കമായത്. പൂർണ്ണമായുംനർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഈ കാലഘട്ടത്തിലെ നൂതനമായ പശ്ചാത്തലങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്. ഏതു സ്ഥലത്തു ചുമതലയേറ്റാലും ആ സ്റ്റേഷൻ പരിസരങ്ങളിൽ മോഷണ പരമ്പരകൾ അരങ്ങേറുകയും എത്ര ശ്രമിച്ചിട്ടും ഈ മോഷണ പരമ്പരക്കു തുമ്പുണ്ടാക്കാൻ കഴിയാതെ സംഘർഷമനുഭവിക്കേണ്ടി വരുന്ന ഒരു പൊലീസുദ്യോഗസ്ഥൻ്റെ കഥ ഒരു വശത്ത്.


മറുവശത്ത് സുന്ദരിയായ ഭാര്യയിലുണ്ടാകുന്ന സംശയരോഗം ഒരു പ്രവാസിയുടെ ജീവിതത്തിൽ ഉളവാക്കുന്ന പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിലൂടെ മുഴുനീള നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.അന്നാ രേഷ്മ രാജനും(ലച്ചി)സ്നേഹാബാബുവുമാണ് ഈ ചിത്രത്തിലെ നായികമാർ.


കലാഭവൻ ഷാജോൺ, സലിം കുമാർ, മണിയൻ പിള്ള രാജു സാജു നവോദയാ (പാഷാണം ഷാജി ) ജയകൃഷ്ണൻ, കോബ്രാ രാജേഷ്, വിഷ്ണു കാർത്തിക്ക് ( ചെക്കൻ ഫെയിം) മജീദ്, ഷാജി മാവേലിക്കര, അനാമിക, അംബികാ മോഹൻ, സ്നേഹാ ശ്രീകുമാർ ,ആതിരാ രാജീവ് ഒറ്റപ്പാലംലീല ,എന്നിവരും ഈ ചിത്രത്തിൽപ്രധാനവേഷങ്ങളിലെത്തുന്നു


തിരക്കഥ -സംഭാഷണം - ശ്രീകുമാർ അറയ്ക്കൽ. ഏറെ ശ്രദ്ധേയമായ എന്നാലും എൻ്റെളിയാ എന്ന ചിത്രത്തിനു ശേഷം ശ്രീകുമാർ അറയ്ക്കൽ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.ഗാനങ്ങൾ - സിജിൽ കൊടുങ്ങല്ലൂർ - മണികണ്ഠൻ സംഗീതം - മണികണ്ഠൻ- ശ്രീജു ശ്രീധർ , കലാസംവിധാനം - രാധാകൃഷ്ന്നൻ. മേക്കപ്പ് - വിജിത്,കോസ്റ്റ്യം ഡിസൈൻ - ഭക്തൻ മങ്ങാട്.അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജിത് ലാൽ.വിൽസൻ ജോസഫ്, സഹസംവിധാനം - പോറ്റി,ടോൺസ് ചിറയിൻകീഴ്, ക്രിസ്റ്റഫർ, സജി മംഗലത്ത് ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്.-ഡി. മുരളി. പ്രൊഡക്ഷൻ കൺട്രോളർ- ദീപു എസ്. കുമാർ.


കോട്ടയത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്.

ഫോട്ടോ : ശാലു പേയാട്.

No comments:

Powered by Blogger.